Image

ജര്‍മ്മനിയില്‍ താമസിക്കുന്ന ഗോവാക്കാരടെ കുട്ടികള്‍ക്ക് ഗോവായിലേക്ക് സ്വാഗതം

ജോര്‍ജ് ജോണ്‍ Published on 20 July, 2017
ജര്‍മ്മനിയില്‍ താമസിക്കുന്ന ഗോവാക്കാരടെ കുട്ടികള്‍ക്ക് ഗോവായിലേക്ക് സ്വാഗതം
ഫ്രാങ്ക്ഫര്‍ട്ട്:  വിദേശത്ത് താമസിക്കുന്ന ഗോവാക്കാരടെ 18 നും 28 നും ഇടക്ക് പ്രായമുള്ള കുട്ടികള്‍ക്ക് ഗോവായിലേക്ക് സ്വാഗതം. ഗോവായെക്കുറിച്ച് കൂടുതല്‍ അറിയാനും, പൈത്യുക സ്മാരകങ്ങളും, സ്ഥലങ്ങളും സന്ദര്‍ശിക്കാനും, ഗോവയുടെ പ്രക്യുതിഭംഗിയും, ടൂറിസവും ആസ്വദിക്കാനും ഈ അവസരം ഉപയോഗപ്രദമാണ്. ഗോവാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് ആണ് ഈ ഗോവന്‍ ഡിയാസ്‌പോരാ യൂത്ത് പ്രോഗ്രാം നടത്തുന്നത്.

ഏതെങ്കിലും ഇന്ത്യയെ തിരിച്ചറിയുക എന്ന പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് ഈ ഗോവയെ തിരിച്ചറിയല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അര്‍ഹത ഇല്ല. ജര്‍മനിയില്‍ താമസിക്കുന്നവര്‍ ഇതിനുള്ള നിര്‍ദ്ദിഷ്ട അപേക്ഷഫോറം പൂരിപ്പിച്ച് ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി മുഖേന അയയ്ക്കണം. ഇതിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജര്‍മനിയില്‍ നിന്നും ഗോവയിലേക്കും, തിരിച്ച് ഡന്റഹിയില്‍ നിന്നും എയര്‍ ടിക്കറ്റ് എടുക്കണം. ഈ എയര്‍ ടിക്കറ്റിണന്റ 90 ശതമാനം ഗോവാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് തിരിച്ച് നല്‍കും.  പ്രോഗ്രാമിന് വരുന്നവര്‍ക്ക് ഗോവാ 'മിറാമര്‍ റസിഡന്‍സി' ഹോട്ടലില്‍ എയര്‍കണ്ടീഷന്‍ റൂമില്‍ താമസവും മുഴുവന്‍ ഭക്ഷണവും, ഗോവയെ തിരിച്ചറിയല്‍ പ്രോഗ്രാമും ലഭിക്കും.

ഗോവയെ തിരിച്ചറിയല്‍ പ്രോഗ്രാമിന് ശേഷം ഗോവാ-ഡല്‍ഹി ഫ്രീ എയര്‍ ടിക്കറ്റും, ഡല്‍ഹിയില്‍ ഗോവാ ദിവാസ് ഹോട്ടല്‍ താമസം, ഭക്ഷണം, ഡല്‍ഹി, ആഗ്രാ ടൂര്‍ എന്നിവ ഫ്രീ ആയി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാഫോറത്തിനും താഴെ കൊടുത്തിരിക്കുന്ന ബെര്‍ലിനിലെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.indianembassy.de/pages.php?id=14410
https://www.indianembassy.de/pdf/APPLICATION_FORM_j16.pdf


ജര്‍മ്മനിയില്‍ താമസിക്കുന്ന ഗോവാക്കാരടെ കുട്ടികള്‍ക്ക് ഗോവായിലേക്ക് സ്വാഗതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക