പത്തുവയസുകാരന് 18കാരിയോട് തോന്നുന്ന പ്രണയം; സീരിയല്‍ വിവാദമാകുന്നു
Published on 22 July, 2017
പത്തുവയസുകാരന് 18കാരിയോട് തോന്നുന്ന പ്രണയവും വിവാഹവും പ്രമേയമാക്കിയുള്ള സീരിയല്‍ വിവാദത്തില്‍. സോണി ചാനലില്‍ ജൂലൈ 17ന് ആരംഭിച്ച ‘പെഹരേദാര്‍ പിയാ കി’ എന്ന സീരിയലാണ് വിവാദത്തിലായത്. ടെലിവിഷന്‍ താരം സുയ്യാഷ് റായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിക്കുന്ന സീരിയല്‍, ആദ്യ രണ്ട് ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
അതേസമയം സീരിയലിന്റെ ആശയത്തെ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് സീരിയലില്‍ 18കാരിയുടെ വേഷം ചെയ്യുന്ന നടി തേജസ്വി പ്രകാശ് പ്രതികരിച്ചു. ഇതേ വിമര്‍ശകര്‍ സീരിയല്‍ കണ്ട ശേഷം എന്തുപറയുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഫാന് ഖാനാണ് സീരിയലില്‍ രതന് സിങ് എന്ന ബാലന്റെ വേഷം ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല