Image

നടന്‍ ദിലീപിന് ജാമ്യമില്ല

Published on 24 July, 2017
നടന്‍ ദിലീപിന് ജാമ്യമില്ല
see court order below

കൊച്ചി:  നടന്‍ ദിലീപിന് ജാമ്യമില്ല. 
അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി  പറഞ്ഞു. നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.

കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു. ഉന്നതന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും പരിഗണിച്ചായിരുന്നു കോടതി വിധി. 

പ്രോസിക്യൂഷന്‍ ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവത്തിലെടുത്തു.19 ശാസ്ത്രീയ തെളിവുകളാണ് പോലീസ് സമര്‍പ്പിച്ചത്. 

കേസ്‌അപൂര്‍വ്വവുംഗുരുതരസ്വഭാവമുള്ളതുമാണെന്നാണ്‌കോടതിയുടെ പ്രധാന നിരീക്ഷണം.

നടന്നത്‌ ക്രൂരമായ കുറ്റകൃത്യമാണെന്നു പറഞ്ഞ കോടതി ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും വ്യക്തമാക്കി. ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക്‌ സംശയിക്കാന്‍ കേസ്‌ ഡയറിയില്‍ തെളിവുകളുണ്ട്‌. ആക്രമണത്തിനു പിന്നില്‍ സൂക്ഷ്‌മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നു. 

ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവനുപോലും ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാകില്ലെന്നും ജഡ്‌ജി നിരീക്ഷിച്ചു. നടനെന്ന നിലയില്‍ ഏറെ സ്വാധീനമുള്ള ദിലീപിന്‌ ഉന്നതമായ ബന്ധങ്ങളാണുള്ളത്‌. അതിനാല്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നു.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും നിര്‍ണായക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി 11 പേജുള്ള ഉത്തരവില്‍ പറയുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. മൊബൈല്‍ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ഒളിവില്‍ കഴിയുന്ന മാനേജര്‍ അപ്പുണ്ണിയെ എത്രയും വേഗം കണ്ടെത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

ദിലീപിനെതിരായ പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായി അംഗീകരിച്ചാണ്‌ കോടതി ജാമ്യഹര്‍ജി തള്ളിയത്‌. ദിലീപിനെതിരായ ശാസ്‌ത്രീയ തെളിവുകള്‍ പരിശോധിച്ചശേഷം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ്‌ ഡയറി കൂടി പരിശോധിച്ചശേഷമാണ്‌ ജാമ്യഹര്‍ജി തളളിയത്‌.

റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ ചൊവ്വാഴ്ച ദിലീപിനെ വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നീട്ടാന്‍ പോലീസ് ആവശ്യപ്പെടും.
14 ദിവസമായി ദിലീപ് ആലുവ സബ് ജയിലിലാണ് കഴിയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക