Image

ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍ തുക:

Published on 24 July, 2017
ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍ തുക:
നടന്‍ ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍ തുക നിക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷണം. രണ്ടു സിനിമകളില്‍ മാത്രമാണ് ദിലീപിനൊപ്പം അഭിനയിച്ചതെങ്കിലും ഈ നടിയുമായി നടന് അടുത്ത സൗഹൃദമുണ്ട്. യുവനടി ഉപദ്രവിക്കപ്പെട്ടതിനു ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനാല്‍ ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

അപ്പുണ്ണിയെയും ദിലീപിനെയും കസ്റ്റഡിയില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതു മനസിലാക്കി, ദിലീപിനു ജാമ്യം ലഭിക്കുന്നതു വരെ ഒളിവില്‍ തുടരാന്‍ അപ്പുണ്ണിക്കു നിയമോപദേശം കിട്ടിയിട്ടുണ്ടത്രെ  

നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കൃത്യമായ തെളിവുകളുണ്ടെന്നു വ്യക്തമാക്കിയാണ് താരത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അപൂര്‍വമായ കേസുകളില്‍ ഒന്നാണിത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കേസ് ഗുരുതര സ്വഭാവമുള്ളതാണെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. കേസ് ഡയറി വിശദമായി പഠിച്ചതിനു ശേഷമായിരുന്നു ജാമ്യാപേക്ഷ തള്ളാനുള്ള തീരുമാനം.

ദിലീപിനു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിനുശേഷമോ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്നു കണ്ടെത്തിയതിനുശേഷമോ ജാമ്യഹര്‍ജി നല്‍കാം. അത് കീഴ്‌ക്കോടതിയിലോ ഹൈക്കോടതിയിലോ സമര്‍പ്പിക്കാം

ഈ വിധിയോടെ ദിലീപ് കുറ്റക്കാരനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ലിബര്‍ട്ടി ബഷീര്‍. 'ഞാനും കോടിയേരി ബാലകൃഷ്ണനും ഗൂഢാലോച നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന് പിസി ജോര്‍ജ് എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയോടെ അതൊക്കെ കള്ളമാണെന്ന് ബോധ്യമായിരിക്കുകയാണ്. '

'നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. കാലാകാലം ദിലീപ് ജയിലില്‍ കിടക്കേണ്ടി വരും. കേസ് ഡയറില്‍ നടനെതിരെയുളള കുറ്റം കൃത്യമായി എഴുതിയിട്ട്് കാണും. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും.-ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക