Image

എം വിന്‍സെന്റ്‌ എംഎല്‍എ പൊലീസ്‌ കസ്റ്റഡിയില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Published on 25 July, 2017
എം വിന്‍സെന്റ്‌ എംഎല്‍എ പൊലീസ്‌ കസ്റ്റഡിയില്‍;  ജാമ്യാപേക്ഷ നാളെ പരിഗണിക്കും


വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ്‌ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവ്‌. അഞ്ച്‌ ദിവസത്തെ കസ്റ്റഡിക്കാണ്‌ പൊലീസ്‌ കോടതിയില്‍ അപേക്ഷ നല്‍കിയത്‌. നാട്ടില്‍ കൊണ്ടുനടന്ന്‌ അപമാനിക്കാനാണെന്ന്‌ പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.

എംഎല്‍എയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. പൊലീസ്‌ കസ്റ്റഡിയില്‍ വിട്ട്‌ ഉത്തരവ്‌ വന്നതോടെ നെയ്യാറ്റിന്‍കര കോടതി പരിസരത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
വിന്‍സെന്റ്‌ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്നാണ്‌ പൊലീസിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌.

2016 സെപ്‌റ്റംബര്‍ 10 നു രാത്രി എട്ടിനും വനംബര്‍ 11 നു പകല്‍ 11 നും വീട്ടില്‍വച്ചു വിന്‍സെന്റ്‌ പീഡിപ്പിച്ചെന്ന്‌ പൊലീസ്‌ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ പറയുന്നുണ്ട്‌.എം. വിന്‍സന്റ്‌ തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്‍കിയിരുന്നു. പല തവണ ഫോണ്‍ നമ്പറുകളില്‍ നിന്നായി വിളിച്ചു പരാതിക്കാരിയെ ശല്യപ്പെടുത്തിയിരുന്നു.

പിന്നീട്‌ ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും കടയില്‍ കയറിവന്ന്‌ എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക