Image

രാംജത്‌ മലാനി കേജ്‌രിവാളിന്റെ അഭിഭാഷക സ്ഥാനം ഒഴിഞ്ഞു

Published on 26 July, 2017
രാംജത്‌ മലാനി കേജ്‌രിവാളിന്റെ അഭിഭാഷക സ്ഥാനം ഒഴിഞ്ഞു


ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാളിന്റെ അഭിഭാഷക സ്ഥാനത്ത്‌ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്‌ മലാനി പിന്‍വാങ്ങി. കേജ്‌രിവാളിനെതിരെ അരുണ്‍ ജയ്‌റ്റ്‌ലി നല്‍കിയ മാനനഷ്ടകേസ്‌ വാദിച്ചിരുന്നത്‌ രാംജത്‌ മലാനിയായിരുന്നു.

ദല്‍ഹി മുഖ്യമന്ത്രിക്കെതിരെ ജയ്‌റ്റ്‌ലി 10 കോടി രൂപയുടെ മാനനഷ്ട കേസ്‌ ഫയല്‍ ചെയ്‌തത്‌. തുടര്‍ന്ന്‌, വിചാരണയ്‌ക്കിടെ കേജ്‌രിവാളിന്‌ വേണ്ടി ഹാജരായ രാംജത്‌ മലാനി, ജയ്‌റ്റ്‌ലിയെ ക്രിമിനല്‍ എന്ന്‌ വിളിക്കുകയുണ്ടായി. ഇത്‌ കേജ്‌രിവാളിന്റെ പ്രേരണയാലാണെന്ന്‌ കാണിച്ച്‌ ജയ്‌റ്റ്‌ലി മറ്റൊരു മാനനഷ്ട കേസ്‌ കൂടി നല്‍കി.

എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നതിന്‌ തന്റെ അഭിഭാഷകനോട്‌ ആവശ്യപെട്ടിട്ടില്ലെന്ന മറുപടിയാണ്‌ കേജ്‌രിവാള്‍ നല്‍കിയത്‌. തുടര്‍ന്നാണ്‌ അഭിഭാഷക സ്ഥാനത്ത്‌ നിന്നും താന്‍ പിന്‍വാങ്ങുന്നതായി മലാനി അറിയിച്ചത്‌. തന്റെ ഫീസായ രണ്ട്‌ കോടി രൂപ ഉടന്‍ നല്‍കണമെന്നും രാംജത്‌ മലാനി ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം, തങ്ങള്‍ക്ക്‌ ഇത്‌ സംബന്ധിച്ച്‌ രാംജത്‌ മലാനിയുടെ പക്കല്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന്‌ എഎപി വൃത്തങ്ങള്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക