Image

ദിലീപ് കേസില്‍ കോടതി നടപടികള്‍ ഇനി മുതല്‍ രഹസ്യ സ്വഭാവത്തിലായിരിക്കും

Published on 26 July, 2017
ദിലീപ് കേസില്‍ കോടതി നടപടികള്‍ ഇനി മുതല്‍ രഹസ്യ സ്വഭാവത്തിലായിരിക്കും
കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ കോടതി നടപടികള്‍ ഇനി മുതല്‍ രഹസ്യ സ്വഭാവത്തിലായിരിക്കും. കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.  

തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്.
നടി നല്‍കിയ മൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ അഭ്യര്‍ഥിച്ചിരുന്നു. 

ദിലീപിനു ജയില്‍ സഹായി. ദിലീപ് ഉള്‍പ്പെടെ നാലു പേരുള്ള സെല്ലില്‍ ദിലീപിന്റെ സഹായത്തിനു തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ജയില്‍ അധികൃതര്‍ വിട്ടുകൊടുത്തത്. ജയില്‍ ജീവനക്കാര്‍ക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നല്‍കി- മനോരമ റിപ്പോർട്ടിൽ പറയുന്നു  

പരാശ്രയമില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള തടവുകാര്‍ക്കു മാത്രമാണു ജയിലില്‍ സഹായത്തിനു തടവുകാരെ അനുവദിക്കാറുള്ളത്. ഇതു മറികടന്നാണു ദിലീപിനു സഹായിയെ അനുവദിച്ചത്. തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചിമുറി വൃത്തിയാക്കല്‍ തുടങ്ങിയവയാണു സഹായിയുടെ പണി.

പ്രത്യേക വിഭവങ്ങളാണ് ഇവിടെ ജീവനക്കാര്‍ക്കു വേണ്ടി തയാറാക്കുന്നത്. മറ്റു തടവുകാര്‍ക്കൊപ്പം പുറത്തിറക്കി ദിലീപിനെ കുളിപ്പിക്കുന്ന രീതിയും നിന്നു. എല്ലാവരും കുളിച്ചുപോയതിനുശേഷം ഒറ്റയ്ക്ക് ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണു ചെയ്യുന്നത്.

ദിലീപിനെ കാണാന്‍ ബന്ധുക്കളെയും അഭിഭാഷകനെയും മാത്രമേ അനുവദിക്കാവൂ എന്ന ജയില്‍ മേധാവിയുടെ നിര്‍ദേശം മറികടന്നു കഴിഞ്ഞ ദിവസം സുഹൃത്തിനെ ദിലീപിനെ കാണാന്‍ അനുവദിച്ചിരുന്നു-
റിപ്പോർട്ടിൽ പറയുന്നു  

Join WhatsApp News
Vayanakkaran 2017-07-26 09:08:09
In jail, spl. treatment for This star guy is not fair. Please stop that spl. treatment. This movie guy also is a accused criminal just like other criminals. He is not God. If you and me means we would have been received so many blows from the jail. This guy is getting super-king treatment from jail. Remember all are created equal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക