Image

കപ്പല്‍ ബോട്ടിലിടിച്ച സംഭവം: ഒരു മൃതദേഹം കണ്ടെടുത്തു

Published on 04 March, 2012
കപ്പല്‍ ബോട്ടിലിടിച്ച സംഭവം: ഒരു മൃതദേഹം കണ്ടെടുത്തു
കൊല്ലം: കഴിഞ്ഞ ദിവസം ബോട്ടില്‍ കപ്പല്‍ ഇടിച്ച്‌ അപകടമുണ്ടായ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പള്ളിത്തോട്ടം സ്വദേശി സന്തോഷി (28) ന്റെ മൃതദേഹമാണ്‌ നാവികസേനയുടെ മുങ്ങല്‍ വിദഗ്‌ദ്ധര്‍ കണ്ടെത്തിയത്‌. മറ്റ്‌ രണ്ടുപേര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു.

പള്ളിത്തോട്ടം തോപ്പില്‍ ഡോണ്‍ ബോസ്‌കോ നഗറില്‍ ബേബിച്ചന്‍ എന്ന ബര്‍ണാഡ്‌ (32), ചവറ കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ്‌ (34) എന്നിവരെയാണ്‌ ഇനി കണ്ടെത്താനുള്ളത്‌.

കടലില്‍ 47 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന ബോട്ട്‌ നേവിയുടെ കപ്പല്‍ കഴിഞ്ഞ ദിവസമാണ്‌ കണ്ടെത്തിയത്‌. മണ്ണുമൂടിയ നിലയിലുള്ള ബോട്ട്‌, പൊക്കിയെടുക്കാനാകാത്തവിധം മത്സ്യബന്ധനവല കുരുങ്ങിക്കിടക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക