Image

മലയാളത്തിന്റെ സ്വന്തം ഡിക്യുവിന് 30ാം പിറന്നാള്‍

Published on 28 July, 2017
മലയാളത്തിന്റെ സ്വന്തം ഡിക്യുവിന് 30ാം പിറന്നാള്‍
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാനിന്ന് 30ാം പിറന്നാള്‍. ചുരുങ്ങിയ സിനിമകള്‍കൊണ്ട് മലയാള സിനിമയിലെ ക്രൗഡ്പുള്ളറാകാന്‍ ദുല്‍ഖറിനായി. ഒരുപിടിചിത്രങ്ങള്‍ കൊണ്ട് തന്നെ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്ത ആ താര പുത്രന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അധികം നാള്‍ വേണ്ടി വന്നില്ല.

ഒരുപിടി നവാഗതര്‍ക്കൊപ്പം സെക്കന്റ് ഷോയിലൂടെ നായകനായി ചുവടുവച്ച ദുല്‍ഖറിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വായൈ മൂടി പേസവും എന്ന ചിത്രത്തിലൂടെ തമിഴിലും 100 ഡേയ്‌സ് ഓഫ് ലൗ എന്ന ചിത്രങ്ങളിലൂടെ യഥാക്രമം തമിഴിലും തെലുങ്കിലും ദുല്‍ഖര്‍ ആരാധകരെ നേടിയെടുത്തു.

2012ല്‍ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2015ല്‍ ചാര്‍ലിയിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദുല്‍ഖറിനെ തേടിയെത്തി. നടന്‍ മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റെയും മകനായി 1986 ജൂലൈ 28നാണ് താരം ജനിച്ചത്. കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശേഷം അമേരിക്കയിലെ പര്‍ഡ്യൂ സര്‍വ്വകശാലയില്‍ നിന്ന് ബി.ബി.എ. ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് 2012ല്‍ അമാല്‍ സൂഫിയയെ വിഹാഹം ചെയ്തത്. കഴിഞ്ഞ മെയ് അഞ്ചിനാണ് താരം അച്ഛനായത്.

ദുല്‍ഖറിന്റേതായി രണ്ട് ചിത്രങ്ങളാണ് ഉടന്‍ പുറത്തിറങ്ങാനുള്ളത്. സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പറവ’യിലും ബിജോയ് നമ്പ്യാരൊരുക്കുന്ന ‘സോളോ’യിലുമാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ പുതിയ ചിത്രങ്ങളുടെ പുതിയ പോസ്റ്ററുകളോ പാട്ടോ ട്രെയിലറോ ഇന്ന് പുറത്തുവിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക