Image

നിയമസഭാ സമതിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ചോര്‍ന്നത്‌ അന്വേഷിക്കണം: വി.എസ്‌

Published on 04 March, 2012
നിയമസഭാ സമതിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ചോര്‍ന്നത്‌ അന്വേഷിക്കണം: വി.എസ്‌
തിരുവനന്തപുരം: ക്രമവിരുദ്ധമായി ഐ.എച്ച്‌.ആര്‍.ഡി. ഡയറക്‌ടറായി വി.എ അരുണ്‍കുമാറിനെ നിയമിച്ചെന്ന ആരോപണത്തില്‍ സംഭവം അന്വേഷിച്ച നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട്‌ ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിഷയം സ്‌പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തും. റിപ്പോര്‍ട്ട്‌ ചോര്‍ന്നത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുമെന്നും വി.എസ്‌ പറഞ്ഞു.

വ്യാഴാഴ്‌ചയാണ്‌ നിയമസഭാ സമിതി റിപ്പോര്‍ട്ട്‌ സ്‌പീക്കര്‍ക്ക്‌ സമര്‍പ്പിക്കുക. ഇതാണ്‌ ചോര്‍ന്നത്‌. എട്ടാം തീയതിക്കുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം അറിയിച്ചു.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതെന്നും ഐ.എച്ച്‌.ആര്‍.ഡി. ജോയിന്‍റ്‌ ഡയറക്ടറായും അഡീഷണല്‍ ഡയറക്ടറായുമുള്ള അരുണിന്റെ നിയമനങ്ങള്‍ വേണ്ടത്ര യോഗ്യതയില്ലാതെയായിരുന്നുവെന്നുമാണ്‌ ആരോപണം. ഇക്കാര്യങ്ങള്‍ക്ക്‌ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന വി.എസ്സും വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയും കൂട്ടുനിന്നുവെന്ന്‌ സമിതി കണ്ടെത്തിയതായുമുള്ള റിപ്പോര്‍ട്ടാണ്‌ ചോര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക