Image

ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

Published on 29 July, 2017
 ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ഗൗതമി ചിത്രം 'ഇ'യിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു. `പ്രണവാകാരം` എന്ന്‌ തുടങ്ങുന്ന ഈ ഗാനത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ രാഹുല്‍ രാജാണ്‌. വിനായക്‌ ശശികുമാറിന്റെ വരികള്‍ സരിത റാം ആലപിച്ചിരിക്കുന്നു.

ഗൗതമി തടിമല്ല നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്ന ചിത്രമാണ്‌ 'ഇ'. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ പാരാനോര്‍മല്‍ ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത്‌ രോഹന്‍ ബജാജും അമിന്‍ സുറാനിയും ചേര്‍ന്നാണ്‌.

 ആഷിഖ്‌ അമീര്‍, ബാലാജി ജയരാമന്‍, ഡെയ്‌ല്‍ ഡേവിഡ്‌, കല്യാണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം മനോജ്‌ പിള്ളയും ചിത്രസംയോജനം അയൂബ്‌ ഖാനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. സംഗീത്‌ ശിവന്‍, അമിന്‍ സുറാനി എന്നിവരാണ്‌ സംഗീത്‌ ശിവന്‍ പ്രൊഡക്ഷന്‍സിന്റെയും സുറാനി പിക്‌ചര്‍സിന്റെയും ബാനറുകളില്‍ 'ഇ' നിര്‍മിച്ചിരിക്കുന്നത്‌.

`പ്രണവാകാരം` സോംങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=z9dHtGN3X6g


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക