Image

മുകേഷിനെയും കാവ്യാ മാധവന്റെ ‘അമ്മ ശ്യാമളയെയും റിമി ടോമിയെയും വീണ്ടും ചോദ്യം ചെയ്യും

Published on 29 July, 2017
മുകേഷിനെയും കാവ്യാ മാധവന്റെ ‘അമ്മ ശ്യാമളയെയും റിമി ടോമിയെയും വീണ്ടും ചോദ്യം ചെയ്യും
 
നടിയെ ആക്രമിച്ച കേസില്‍ എം എല്‍ എ യും നടനുമായ മുകേഷിനെയും കാവ്യാ മാധവന്റെ ‘അമ്മ ശ്യാമളയെയും ഗായിക റിമി ടോമിയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മുകേഷിന്റെ മുന്‍ െ്രെഡവര്‍ ആയിരുന്നു പള്‍സര്‍ സുനി. ഈ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ െ്രെഡവറായിരുന്ന കാലയളവില്‍ നടന്ന സംഭവങ്ങളെക്കുറിച്ചു ചോദിച്ചറിയുന്നതിനാണ് ചോദ്യം ചെയ്യല്‍.

മുകേഷിനെ കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്റ്റലില്‍വച്ചു ചോദ്യം ചെയ്തിരുന്നു. കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യം മൂലമാണ് വീണ്ടും ഇവരെ ചോദ്യം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക