Image

യു.എസ്സിലെ ചുഴലിക്കാറ്റ്: മരണം 38 ആയി

Published on 04 March, 2012
യു.എസ്സിലെ ചുഴലിക്കാറ്റ്: മരണം 38 ആയി
ഷിക്കാഗോ: യു. എസ്സിലെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്.

എണ്‍പതിലേറെ ചുഴലിക്കാറ്റുകളുണ്ടായതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അസംഖ്യം കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. നിരത്തുകളില്‍ വാഹനങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കെന്റക്കി സംസ്ഥാനത്തെ മേരീസ് വില്ലെ പട്ടണം നാമാവശേഷമായതായി അധികൃതര്‍ പറഞ്ഞു.

മരിച്ചവരില്‍ 13 പേര്‍ ഇന്‍ഡ്യാനയില്‍ നിന്നുള്ളവരാണ്. ഇന്‍ഡ്യാനയുടെ തെക്കുകിഴക്കന്‍ മേഖലയിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങളുണ്ടായത്. കെന്റക്കിയില്‍ 12 പേരും ഒഹായോവില്‍ രണ്ടുപേരും മരിച്ചു. കഴിഞ്ഞവര്‍ഷം യു.എസ്സില്‍ ചുഴലിക്കാറ്റുകളില്‍ 545 പേര്‍ മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക