Image

പാകിസ്താനിലെ 27 സുരക്ഷാ ഏജന്‍സികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

Published on 04 March, 2012
പാകിസ്താനിലെ 27 സുരക്ഷാ ഏജന്‍സികള്‍ക്ക് വിലക്കേര്‍പ്പെടുത്തി
ഇസ്‌ലാമാബാദ്: ഉത്തരപാകിസ്താനിലെ ഖൈബര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 27 സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്ക് പാക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. 

രജിസ്‌ട്രേഷന്‍ ഇല്ലാത്തവയും പ്രവിശ്യയില്‍ ഓഫീസ് ഇല്ലാത്തവയുമായ ഏജന്‍സികളെയാണ് വിലക്കിയതെന്ന് പാക് അഭ്യന്തരമന്ത്രാലയം ജിയോ ന്യൂസിനെ അറിയിച്ചു. 

ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില ഏജന്‍സികള്‍ക്ക് പോലും രജിസ്‌ട്രേഷന്‍ഇല്ലെന്നും മന്ത്രാലയം വെളിപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക