തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ ഐക്യബോധത്തിന്റെ പതാക വഹിക്കുന്ന ഫോമാ എന്ന ക്രിയാത്മക സംഘടനയുടെ കേരള കണ്വന്ഷന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മാസ്കോട്ട് ഹോട്ടലിലെ ഒ.എന്‍.വി നഗറില്‍ ഓഗസ്റ്റ് നാലാം തീയതിയാണ് ഫോമയുടെ ഏകദിന കേരള കണ്വന്ഷന് അരങ്ങേറുന്നത്. ജന്മനാടുമായുള്ള അമേരിക്കന്‍ മലയാളികളുടെ പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ 2.30നുള്ള ഉദ്ഘാടന സമ്മേളനം. ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി കണ്വന്ഷന് സോവനീര്‍ പ്രകാശനം ചെയ്യും.
രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പ്രൊഫ. പി.ജെ കുര്യന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കീനോട്ട് അഡ്രസ് ചെയ്യും. തുടര്‍ന്ന് ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടി ഫോമാ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട ജില്ലയിലെ പരുമല ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ള അര്‍ഹരായ ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായവും തിരുവനന്തപുരം കിള്ളിയിലെ സ്കൂളിലുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നതാണ്. എം.പിമാരായ ജോസ് കെ മാണി, എന്‍.കെ പ്രേമചന്ദ്രന് ആന്റോ ആന്റണി, എം.എല്‍.എ മാരായ ഒ.രാജഗോപാല്‍, കെ.മുരളീധരന്, രാജു എബ്രഹാം, മോന്‍സ് ജോസഫ്, കെ.റ്റി.ഡി.സി ചെയര്മാന് എം. വിജയകുമാര്‍, കേരള മീഡിയ അക്കാഡമി ചെയര്മാന് ആര്.എസ് ബാബു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഫോമാ ബിസിനസ് മെന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മഹാലക്ഷ്മി സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ റ്റി.കെ വിനോദ് കുമാറിനും ഫോമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജോണ്‍ ടൈറ്റസിനും സമ്മാനിക്കും.
ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലൂക്കാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ റോയ്, ദത്ത ആന്‍ഡ് കണ്ണന് ആര്‍ക്കിടെക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്ദ്രനീല്‍ ദത്ത എന്നിവരെ ബിസിനസ് നേട്ടങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് നല്കി ആദരിക്കും. കേരള കണ്വന്ഷന് മുന്‍ ചെയര്മാന് ഡോ. ജേക്കബ് തോമസ് സോവനീര്‍ പ്രകാശനം ചെയ്യും. വൈകിട്ട് 5.15 മുതല്‍ പൊളിറ്റിക്കല്‍ ഫോറം, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെമിനാറാണ്. പ്രസ്തുത സെമിനാര്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ഉദ്ഘാടനം ചെയ്യും. ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്മാന് തോമസ് ടി ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് സേവി മാത്യു മോഡറേറ്ററായിരിക്കും. മുന്‍ അംബാസിഡര്‍ ഡോ. ടി.പി ശ്രീനിവാസന്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് എം.എല്‍.എ, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, കെ.എസ്.എഫ്.ഇ ചെയര്മാന് അഡ്വ. ഫിലിപ്പോസ് തോമസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചന്നംകര കുഞ്ഞ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജെ പൊന്നച്ചന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യാതിഥി ആയിരിക്കും. ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
മുന്‍ എം.പിയും കേരള കോണ്‍ഗ്രസ് ജെ ചെയര്‍മാനുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. വി.എസ് ശിവകുമാര്‍ എം.എല്‍.എ, തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, എ.ഡി.ജി.പി ടോമിന് തച്ചങ്കരി ഐ.പി.എസ്, ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മാധ്യമ പ്രവര്ത്തകന് സണ്ണിക്കുട്ടി ഏബ്രഹാം, ചലച്ചിത്ര സംവിധാകന്മാരായ കെ. മധു, ബ്ലസി, മാധ്യമ പ്രവര്‍ത്തകരായ ഉണ്ണി ബാലകൃഷ്ണന് (മാതൃഭൂമി), വി. സുരേഷ്കുമാര്‍ (ഏഷ്യാനെറ്റ്), സന്തോഷ് ജോര്‍ജ് ജേക്കബ്ബ് (മലയാള മനോരമ), കേരള ടൂര്‍ മാര്‍ട്ട് ചെയര്മാന് ഇ.എന്‍ നജീബ്, കെ.റ്റി.ഡി.സി മുന്‍ ചെയര്മാന് ചെറിയാന് ഫിലിപ്പ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പന്തളം സുധാകരന്, ചലച്ചിത്രനടി പ്രയാഗ മാര്ട്ടിന്, ചലച്ചിത്ര താരം കൃഷ്ണ പ്രസാദ് എന്നിവര്‍ കണ്വന്ഷന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.