Image

ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി

Published on 03 August, 2017
ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി
ബ്രിസ്‌ബേന്‍: പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്ലപ്പിന്റേയും സംയുക്ത തിരുനാള്‍ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ആഘോഷിച്ചു.

ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോണ്‍ പനന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വര്‍ഗീസ് കേളംപറന്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ നടന്നു. ഫാ. തോമസ് അരീക്കുഴി, ഫാ. പോള്‍ ചക്കാനിക്കുന്നേല്‍ തുടങ്ങിയവര്‍ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. 

തിരുനാളിനോടനുബന്ധിച്ച് സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്റ്റ് ന്ധദര്‍ശനം 2017’ കരിമരുന്ന് കലാപ്രകടനം എന്നിവ അരങ്ങേറി. 

വികാരി ഫാ. ഏബ്രഹാം കഴുന്നടിയില്‍ ട്രസ്റ്റിമാരായ ബിജു വാലുകളം, ബിജു മഞ്ചപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കിയ തിരുനാള്‍ കമ്മിറ്റി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക