Image

പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍

നിബു വെള്ളവന്താനം Published on 05 March, 2012
പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ 2012 മാര്‍ച്ച്‌ 31 ശനി, ഏപ്രില്‍ 1 ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്‌ച വൈകിട്ട്‌ 7-ന്‌ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ്‌ ഐ.പി.സി സഭാ ഹാളില്‍ കണ്‍വെന്‍ഷന്‍ ആരംഭിക്കും.

ഏപ്രില്‍ 1 -ന്‌ ഞായറാഴ്‌ച സംയുക്ത ആരാധന ന്യൂജേഴ്‌സി കെനില്‍ വര്‍ത്ത്‌ ഐ.പി.സി ചര്‍ച്ചില്‍ നടക്കും. രാവിലെ 9-ന്‌ സഭാ യോഗം ആരംഭിക്കും. പ്രസിദ്ധ ബൈബിള്‍ പ്രഭാഷകനും വേദപണ്‌ഡിതനുമായ റവ.ഡോ. ക്രിസ്‌ ജാക്‌സണ്‍ മുഖ്യ പ്രാസംഗികനായിരിക്കും. വിവിധ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന്‌ പ്രസിഡന്റ്‌ പ്രിന്‍സ്‌ ഏബ്രഹാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍ പി.വൈ.പി.എ) അറിയിച്ചതാണിത്‌ .
പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക