Image

സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2017’ വര്‍ണാഭമായി

Published on 04 August, 2017
സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2017’ വര്‍ണാഭമായി
 
ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2017’ വര്‍ണാഭമായി. ചെംസൈഡ് വേസ്റ്റ് ക്രേഗ്‌സലി സ്‌റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടികള്‍ ക്യൂന്‍സ് ലാന്‍ഡ് ഷാഡോ മിനിസ്റ്റര്‍ ഫോര്‍ മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് സ്റ്റീവ് മിനിക്കിന്‍ എംപി ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ട്രേസി ഡേവീസ് എംപി, ലിയാന്‍ ലിനാര്‍ഡ് എംപി, സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ഏബ്രഹാം കഴുന്നടിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോളി കരുമത്തി എന്നിവര്‍ പ്രസംഗിച്ചു. 

തുടര്‍ന്ന് ക്യൂന്‍സ് ലാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കാലാകാരന്മാര്‍ പങ്കെടുത്ത സംഘഗാന മത്സരത്തില്‍ ബ്രിസ്‌ബേന്‍ സൗത്ത് സെന്റ് തോമസ് കമ്യൂണിറ്റി ഒന്നാം സ്ഥാനം നേടി. യുവജന സംഘടനകള്‍ നേതൃത്വം നല്‍കിയ കള്‍ച്ചറല്‍ ഫെസ്റ്റില്‍ മാര്‍ഗം കളി, ചവിട്ടുനാടകം, വിവിധ ഇനം സംഘ നൃത്തങ്ങള്‍, ബൈബിള്‍ നാടകങ്ങള്‍ തുടങ്ങിയവ അരങ്ങേറി. സിബി ജോസഫും ബാസ്റ്റിന്‍ ആന്റണിയും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക