Image

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

Published on 05 August, 2017
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

രാജ്യത്തിന്റെ 
പതിനഞ്ചാം ഉപരാഷ്ട്രപതിയായി വെങ്കയ്യനായിഡു തെരഞ്ഞെടുക്കപ്പെട്ടു. 516 വോട്ടുകള്‍ നേടിയാണ്‌ വെങ്കയ്യനായിഡുവിന്റെ വിജയം. 

കരുതിയതിലും 32 വോട്ടുകള്‍ അധികം നേടിയാണ്‌ വെങ്കയ്യനായിഡുവിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്‌ണ ഗാന്ധി 244 വോട്ടുകളാണ്‌ നേടിയത്‌.

എന്‍ഡിഎ സഖ്യത്തിന്‌ പുറമേ എഐഎഡിഎംകെ, ടിആര്‍എസ്‌, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ എന്നീ പാര്‍ട്ടികളും നിതീഷ്‌ കുമാറിന്റെ ജെഡിയുവും വെങ്കയ്യനായിഡുവിന്‌ വോട്ട്‌ ചെയ്‌തു.

ലോക്‌സഭയില്‍ 281 അംഗങ്ങളാണ്‌ ബിജെപിക്കുള്ളത്‌. എന്‍ഡിഎയ്‌ക്ക്‌ 338 അംഗങ്ങളാണ്‌ ആകെ ഉള്ളത്‌. കോടതി വിധിയുള്ളതിനാല്‍ ബിജെപി എംപി ചേദി പാസ്വാന്‌ വോട്ട്‌ ചെയ്യാനായില്ല.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക