Image

ദിലീപിനെതിരെ 20 വര്ഷം വരെ ശിക്ഷ കിട്ടാവുന്ന ചാര്‍ജുകള്‍

Published on 05 August, 2017
ദിലീപിനെതിരെ 20 വര്ഷം വരെ ശിക്ഷ കിട്ടാവുന്ന ചാര്‍ജുകള്‍
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനഘട്ടത്തില്‍. കേസില്‍ 13 പ്രതികളാണുള്ളത്. ദിലീപ് രണ്ടാം പ്രതിയാകും.

അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് പലസ്ഥലങ്ങളില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകളടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പും ദിലീപിനെതിരെയുണ്ട്. ഇരുപതു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്.

പള്‍സര്‍ സുനി, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ചാള്‍സ് ആന്റണി, ജയിലില്‍ ഫോണുപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു, കത്തെഴുതി നല്‍കിയ വിപിന്‍ ലാല്‍, ദിലീപ്, തെളിവ് നശിപ്പിച്ച പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാകും പ്രതികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക