Image

നാരായണപ്പണിക്കരുടെ ദേഹവിയോഗത്തില്‍ എന്‍.ബി.എ.യുടെ ആദരാജ്ഞലികള്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 05 March, 2012
നാരായണപ്പണിക്കരുടെ ദേഹവിയോഗത്തില്‍ എന്‍.ബി.എ.യുടെ ആദരാജ്ഞലികള്‍
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ (എന്‍.ബി.എ.) അന്തരിച്ച എന്‍എസ്എസ് പ്രസിഡന്റ് ശ്രീ പി.കെ. നാരായണപ്പണിക്കര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

മാര്‍ച്ച് 3 ശനിയാഴ്ച ന്യൂയോര്‍ക്കിലുള്ള എന്‍.ബി.എ.യുടെ ആസ്ഥാനത്തുവെച്ച് പ്രസിഡന്റ് സുനില്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ചടങ്ങുകള്‍ നടന്നത്. ദിവ്യാ നായരും സംഘവും ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി ജയപ്രകാശ് നായരുടെ ആമുഖപ്രസംഗത്തിനുശേഷം പ്രസിഡന്റ് സുനില്‍ നായര്‍, പണിക്കരുചേട്ടന്റെ വേര്‍പാട് നായര്‍ സമുദായത്തിനു മാത്രമല്ല, മുഴുവന്‍ ഹൈന്ദവര്‍ക്കും ഒരു തീരാനഷ്ടമാണെന്ന് പ്രസ്താവിച്ചു. തുടര്‍ന്ന് എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റും എന്‍.ബി.എ.യുടെ മുന്‍ പ്രസിഡന്റുമായ ഗോപിനാഥക്കുറുപ്പ് തന്റെ സാമൂഹ്യജീവിതത്തില്‍ പണിക്കരുചേട്ടന്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നും, നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാവുന്നതല്ല എന്നും പറഞ്ഞു.

ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ അപ്പുക്കുട്ടന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ പണിക്കരുചേട്ടന്റെ സംദൂരസിദ്ധാന്തത്തെ ആണ് അനുമോദിച്ചത്. തുടര്‍ന്ന്, മുന്‍ പ്രസിഡന്റ് ജി.കെ. നായര്‍, കുന്നപ്പിള്ളില്‍ രാജഗോപാല്‍, റിലീജിയസ് സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ബാലകൃഷ്ണന്‍ നായര്‍, ഗോവിന്ദപ്പിള്ള, അനില്‍ പിള്ള എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ സമാപിച്ചു.
നാരായണപ്പണിക്കരുടെ ദേഹവിയോഗത്തില്‍ എന്‍.ബി.എ.യുടെ ആദരാജ്ഞലികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക