Image

മലയാളി പ്രസ് കൗണ്‍സില്‍ യു.എസ്.എ സമ്മേളനം നടത്തി.

എ.സി. ജോര്‍ജ് Published on 05 March, 2012
മലയാളി പ്രസ് കൗണ്‍സില്‍  യു.എസ്.എ സമ്മേളനം നടത്തി.
ഹ്യൂസ്റ്റണ്‍ : ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി പ്രസ് കൗണ്‍സില്‍ , യു.എസ്.എ ഫെബ്രുവരി 25-ാം തീയതി രാവിലെ 11 മണിയ്ക്ക് സ്റ്റാഫോര്‍ഡിലെ ഡിസ്‌കൗണ്ട് ഗ്രോസേന്‍സ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് വിശദീകരണയോഗവും, ചര്‍ച്ചാസമ്മേളനവും നടത്തി. മലായളി പ്രസ് കൗണ്‍സില്‍ പ്രസിഡന്റ് എ.സി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രസ് കൗണ്‍സില്‍ സെക്രട്ടറി ബ്ലസന്‍ സാമുവല്‍ സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് ദൃശ്യ-ശ്രാവ്യ മാധ്യമരംഗത്തെ അഭിമുഖീകരിക്കുന്ന കാലികമായ പ്രശ്‌നങ്ങളേയും നവീനമായ ജനകീയ ചിന്താഗതിയുടെ ദിശാ ബോധത്തേയും മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ നിതാന്ത ജാഗ്രതേയും സഹരണത്തിന്റെ ആവശ്യകതയേയും പറ്റി സജീവമായി ചര്‍ച്ച ചെയ്തു. മാധ്യമ പ്രതിനിധികളോടൊപ്പം ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ പ്രദേശത്തുള്ള സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.

ഈയിടെ കേരളത്തില്‍ വച്ച് അന്തരിച്ച പ്രസിദ്ധനായ മുതിര്‍ന്ന അമേരിക്കന്‍ മലയാളി സാഹിത്യകാരനും മാധ്യമങ്ങളുടെ സന്തതസഹചാരിയുമായിരുന്ന പ്രൊഫസര്‍ ഡോ. ജോസഫ് പോള്‍സന്റെ നിര്യാണത്തില്‍ മലയാളി പ്രസ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. അന്തരിച്ച ഡോ. ജോസഫ് പോള്‍സന്റെ കൃതികളായ 'അമേരിക്ക അല്‍ഭുതലോകം', 'സൂസന്‍ കോന്‍ ' , 'അമേരിക്കന്‍ പുകിലുകള്‍ ', എന്നീ കൃതികളെ വിലയിരുത്തികൊണ്ട് എ.സി. ജോര്‍ജ്, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ സംസാരിച്ചു.

മലയാളി പ്രസ്‌കൗണ്‍സില്‍ യു.എസ്.എ. യുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവവും വ്യാപകവും, പ്രൊഫഷണലും ആകുന്നതിന്റെ ഭാഗമായി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സംഘടനയുടെ ഭരണഘടന കരടുരൂപം കോണ്‍സ്റ്റ്‌യൂഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ്, പുത്തന്‍കുരിശ് യോഗത്തില്‍ ഭാഗികമായി അവതരിപ്പിച്ചു.

സുഗണന്‍
ഞെക്കാട്, ജോര്‍ജ് മണ്ണിക്കരോട്ട് എന്നവരാണ് ഭരണഘടനാ കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. ഭരണഘടനാ ചര്‍ച്ചകള്‍ തുടരുന്നതോടൊപ്പം തന്നെ നിലവിലുള്ള പ്രസ് കൗണ്‍സില്‍ കമ്മറ്റിയുടെയും അംഗങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ മുന്നോട്ടു പോകുമെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു. പ്രസ് കൗണ്‍സിലിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ പിന്‍തുണയാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രസ് കൗണ്‍സിലിനെ കൂടുതല്‍ കാര്യക്ഷമവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി ദൃശ്യമാധ്യമരംഗത്തെ സജീവമായി പ്രവര്‍ത്തിക്കുന്നവരേയും പ്രവര്‍ത്തിച്ചവരേയും അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരുമായ സാംസ്‌കാരിക പ്രവര്‍ത്തകരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് മലയാളി പ്രസ് കൗണ്‍സില്‍, യു.എസ്.എ.യുടെ പ്രവര്‍ത്തകസമിതി വിപുലമാക്കി.

ആന്റണി ചെറു,ജീമോന്‍ റാന്നി, ഷിജി മോന്‍ ഇഞ്ചനാട്, ജേക്കബ് ഈശോ, ജോയി തുമ്പമണ്‍,അഡ്വക്കേറ്റ് മാത്യൂ വൈരമണ്‍, റോയി ചിറയില്‍ , ടി.എന്‍. സാമുവേല്‍ , തോമസ് വര്‍ഗീസ്, ടോം വിരിപ്പിന്‍ , തോമസ് കൊരട്ടി, പൊന്നുപിള്ള, കാലിയത്ത് താലിസന്‍, തോമസ് മാത്യൂ, ടൊമസന്‍ കൊരട്ടി, രന്‍ജിത്ത് പിള്ളെ, ജോര്‍ജ് തെക്കേമല, ജോണ്‍ മാത്യൂ, രവി വര്‍ഗീസ്, സജി പുല്ലാട്, പീറ്റര്‍ പൗലോസ്, നിലവിലുള്ള കമ്മറ്റി അംഗങ്ങള്‍ക്ക് പുറമെയാണ് ഈ പുതിയ അംഗങ്ങള്‍ കമ്മിറ്റിയിലേക്ക് വന്നത്. മിസിസ് ജോളി വില്ലി ട്രഷററും, ചാക്കോ കല്ലുകുഴി വൈസ് പ്രസിഡന്റുമാണ്. കമ്മിറ്റി അംഗമായ സുഗുണന്‍ ഞെക്കാടിന്റെ 'ഒരു ഗ്രാമത്തിന്റെ കഥ-ചില നഗരങ്ങളുടെയും' എന്ന മലയാള നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചുരുക്കമായി അവലോകനം നടത്തുകയും ഗ്രന്ഥകര്‍ത്താവ് സുഗുണനെ അനുമോദിക്കുകയും ചെയ്തു.
മലയാളി പ്രസ് കൗണ്‍സില്‍  യു.എസ്.എ സമ്മേളനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക