കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തി ഇപ്പോള്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത അത്ര ഉയരത്തില്‍ സ്ഥാനമുറപ്പിച്ച താരം ഫഹദ് ഫാസിലിന് ഇന്ന് 34ാം പിറന്നാളാണ്. അബിനയത്തില് മറ്റ് യുവതാരങ്ങളേക്കാള്‍ ഒരുപടി മുന്നിലാണെന്ന് ഏവരും അംഗീകരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് താരം തന്നിലെ വേറിട്ട അഭിനയപ്രതിഭയെ മലയാള സിനിമാലോകത്ത് സ്വര്‍ണമഷികൊണ്ട് വരച്ചിട്ടത്.
മഹേഷ് ഭാവനയായും കള്ളന് പവിത്രനായും അലോഷിയായുമൊക്കെയുള്ള ഫഹദിന്റെ വേഷ പകര്‍ച്ച മലയാളികളെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. താരം പ്രധാന കഥാപാത്രമായി എത്തുന്ന ആദ്യ തമിഴ് സിനിമയും ഈ വര്‍ഷം എത്തും. ശിവകാര്‍ത്തികേയനെ നായകനാക്കി ജയം രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനില്‍ വില്ലന്‍ വേഷമാണ് ഫഹദിന്.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് ഫഹദിന്റേതായി തിയേറ്ററുകളിലെത്തിയ അവസാന ചിത്രം. വന്‍ ഹിറ്റായ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ പുകഴ്തി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.