Image

അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്

Published on 08 August, 2017
അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്

അഹമ്മദബാദ്: ബിജെപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്. 

44 എംഎല്‍എമാരുടെ പിന്തുണയോടെയാണ്, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ബി.എസ്. രാജ്പുതിനെ പട്ടേല്‍ പരാജയപ്പെടുത്തിയത്. അഞ്ചാം തവണയാണ് പട്ടേല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

മറ്റ് രണ്ടു സീറ്റുകളില്‍ അമിത് ഷായും സ്മൃതി ഇറാനിയും ജയിച്ചു.

എന്‍സിപിയുടെ ഒരംഗം ബിജെപിക്ക് വോട്ട് ചെയ്തപ്പോള്‍ മറ്റേ അംഗം അഹമ്മദ് പട്ടേലിന് വോട്ട് രേഖപ്പെടുത്തി.

കൂറുമാറിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഇതോടെയാണ് അഹമ്മദ് പട്ടേലിന് രാജ്യസഭയിലേക്കുള്ള വഴി തെളിഞ്ഞത്.

മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേലയും അദ്ദേഹത്തിന്റെ അനുയായികളായ ആറ് എം.എല്‍.എമാരും നേരത്തെ ബിജെപി പക്ഷത്തേയ്ക്ക് മാറിയതോടെയാണ് 51 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗസംഖ്യ 44 ആയി ചുരുങ്ങിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക