Image

ജേക്കബ്‌ തോമസിന്റെ ഭാര്യയുടെ പേരിലുള്ള വനഭൂമി കര്‍ണാടക സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

Published on 08 August, 2017
ജേക്കബ്‌ തോമസിന്റെ ഭാര്യയുടെ പേരിലുള്ള വനഭൂമി കര്‍ണാടക സര്‍ക്കാര്‍ തിരിച്ചുപിടിച്ചു


കുടക; ജേക്കബ്‌ തോമസിന്റെ ഭാര്യയയുടെ പേരിലുള്ള വനഭൂമി കര്‍ണാടക സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. കുടകിലെ 151 ഏക്കര്‍ വനഭൂമിയാണ്‌ സര്‍ക്കാര്‍ ഒഴിപ്പിച്ചത്‌.
18.12 കോടിരൂപ വിലമതിക്കുന്നതാണ്‌ ഭൂമി. 35 ലക്ഷംരൂപ വാര്‍ഷികാദായം ലഭിച്ചിരുന്ന ഭൂമിയാണിത്‌. ജേക്കബ്‌ തോമസിന്റെ ഭാര്യ ഡെയ്‌സി 27 വര്‍ഷമായി കൈവശം വെച്ചിരുന്ന ഭൂമിയാണിത്‌. മഡിക്കേരി ഡിഎഫ്‌ഒ സൂര്യസേനയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍.

1999 മുതല്‍ ഈ ഭൂമിയുടെ പേരില്‍ സര്‍ക്കാരും ഡെയ്‌സിയും തമ്മില്‍ നിയമയുദ്ധം നടക്കുകയാണ്‌. 1990ലാണ്‌ ഈ ഭൂമി ഡെയ്‌സിയുടെ പേരിലാകുന്നത്‌. അന്ന്‌ 15 ലക്ഷം രൂപയ്‌ക്കാണ്‌ ഭുമി സ്വന്തമാക്കിയത്‌. ഈ ഭൂമി വനഭൂമിയാണെന്ന്‌ കാണിച്ച്‌ മെഡിക്കരി സബ്‌ഡിവിഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ കഴിഞ്ഞ വര്‍ഷം നോട്ടീസ്‌ നല്‍കിയിരുന്നു. 

1994ല്‍ വിജ്ഞാപനം ചെയ്‌ത റിസേര്‍വ്‌ വനഭൂമിയുടെ ഭാഗമാണ്‌ ഇതെന്ന്‌ അന്ന്‌ നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ മംഗലാപുരത്തെ ഒരു കമ്പനിയില്‍ നിന്നും നിയമവിധേയമായാണ്‌ ഈ ഭുമി നേടിയതെന്നാണ്‌ ഡെയ്‌സി അറിയിച്ചിരുന്നത്‌. തുടര്‍ന്ന്‌ വനം വകുപ്പിന്റെ ഈ നടപടിക്കെതിരെ ഇവര്‍ അപ്പീല്‍ നല്‍കിയിരുന്നു. നടപടി നിര്‍ത്തിവെയ്‌ക്കണമെന്ന ഇവരുടെ അപേക്ഷ കഴിഞ്ഞ മാസം വകുപ്പ്‌ തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക