സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് പഹലജ് നിഹലാനിയെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഗാനരചയിതാവും കവിയുമായ പ്രസൂണ്‍ ജോഷിയാണ് പുതിയ അധ്യക്ഷന്‍. 2015 ജനുവരിയിലാണ് നിഹലാനി സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് അധ്യക്ഷന്റെ നിയമനം. ഇതനുസരിച്ച് നിഹലാനിയുടെ കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടിയുണ്ടായിരുന്നു.
ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്തതു മുതല്‍ വിവാദ നായകനായിരുന്നു നിഹലാനി. നിഹലാനിയുടെ യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്കും പിന്തിരിപ്പന്‍ കത്രിക പ്രയോഗത്തിനുമെതിരെ കടുത്ത എതിര്‍പ്പായിരുന്നു സിനിമാലോകത്ത് നിന്നുയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്