Image

സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (സാമ) നിലവില്‍ വന്നു

ശങ്കരന്‍കുട്ടി ഹൂസ്റ്റണ്‍ Published on 14 August, 2017
സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (സാമ) നിലവില്‍ വന്നു
സ്റ്റാഫോര്‍ഡ്. ഹുസ്റ്റണ്‍ സിറ്റിയില്‍ നിന്നും ഇരുപതു മൈല്‍ മാത്രം ദൂരമുള്ള സ്റ്റാഫോര്‍ഡിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ ഒത്തുകൂടി സ്റ്റാഫോര്‍ഡ് ഏരിയാ മലയാളി അസോസിയേഷന്‍ (SAMA) രൂപീകരിച്ചു. ആഗസ്റ്റ് ആറാം തീയതി സ്റ്റാഫോര്‍ഡിലെ ദേശി റസ്റ്ററന്റിലെ ഓഡിറ്റോറിയത്തില്‍ കൂടിയ കൂട്ടായ്മയില്‍ നാല്‍പ്പത്തി എട്ടു പേര്‍ പങ്കെടുത്തു.

സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത ശ്രീ.ജിജി ഓലിക്കല്‍, സെക്രട്ടറി ജോജി എന്നിവര്‍ ഇത്തരം ഒരു സംഘടന രൂപീകരിക്കേണ്ടി വന്നതിനെക്കുറിച്ച് വിശദീകരിച്ചു. അടുത്തിടെ സ്റ്റാഫോര്‍ഡിലെ ചില ഹോം ഓണേഴ്‌സ് അസോസിയേഷനുകള്‍ നടപ്പാക്കാന്‍ ശ്രമിച്ച ബുദ്ധിശൂന്യമായ തീരുമാനങ്ങളെ കൂട്ടായി എതിര്‍ത്തു തോല്‍പ്പിക്കാന്‍ പറ്റിയ കൂട്ടായ്മ സംഘടനയായി വളരുകയായിരുന്നു.

വര്‍ഷങ്ങളായി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാനും പ്രോടേം മേയറുമായ ശ്രീ കെന്‍ മാത്യു യോഗത്തില്‍ മുഖ്യ അതിഥിയായിരുന്നു അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായി താമസിക്കാന്‍ പറ്റുന്ന സിറ്റികളില്‍ പത്താം സ്ഥാനമുള്ള സ്റ്റാഫോര്‍ഡില്‍ മലയാളി കൂട്ടായ്മ സംഘടിപ്പിച്ചവരെ അദ്ദേഹം അനമോദിച്ചു.

സ്റ്റാഫോര്‍ഡിന്റെ് വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച അദ്ദേഹം സ്റ്റാഫോര്‍ഡ് സ്കൂളിന്‍റെ ഉയര്‍ച്ചയെക്കുറിച്ചും സൂചിപ്പിച്ചു. സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അദ്ദേഹം എല്ലാ മലയാളികളേയും ക്ഷണിക്കുകയുണ്ടായി. തുടര്‍ന്ന് ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അനില്‍ ആറന്മുള നടത്തിയ ആശംസാ പ്രസംഗത്തില്‍ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷനിലുള്ള അംഗത്വം തുടരണമെന്നും അഭ്യര്‍ത്ഥിച്ചു. ശ്രീ. എബ്രഹാം പുഞ്ചത്തലക്കല്‍ ആശംസകള്‍ നേര്‍ന്നു. അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തുകയും കൂട്ടായ്മയായി സൗഹൃദം ആഘോഷിക്കുന്നതിനൊപ്പം സഹായം ആവശ്യമുള്ളവര്‍ക്കായി ഹെല്‍പ് ഫുള്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തുവാനും തീരുമാനിച്ചു. സാമയുടെ നേത്രത്വത്തില്‍ ഈ വര്‍ഷം ഓണാഘോഷം നടത്തുവാനും അംഗങ്ങള്‍ തീരുമാനിച്ചു. ട്രഷറര്‍ ജിജി പുഞ്ചത്തലക്കല്‍ സ്വാഗതവും എബി ഈശോ നന്ദിയും രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി ഹൂസ്റ്റണ്‍
Join WhatsApp News
Vayanakkaran 2017-08-14 16:21:31
The above same news appeared here two days ago. Many people write comments also and the editor even closed the comment column. Why this repetition with different writer with the same news and words.  
There will be an inpact on MAGH also. Magh buildimg situated in new Stafford Malayalee association limit. So SAMA is going to take over MAGH BLDG without any payment. Now that is the question? So there will be a explosion or bombardment in the up coming MAGH meeting. For the MAGH Onam P.C. George and some religious priests are coming as guests. For the secularisam and P. C. George's recent unethical support to the evil the people are frustrated. They are going to demonstrate or boycott those unwanted guests.
Now another question. What about other area 40 or more Houston Malayalee associations? What about the positions of the FOMA-FOKANA-World Malayalee. All a kind of tense situations because of these numerous Malayalee associations. Where we have to give our money or where we hav to go for onam? All are upset and confused. because of more more associations and photos and leadership positions every thing is a kind of chaos. Probably in every cities this may be the case. What to do fate.
മാഗി 2017-08-15 07:26:51

പി സി ജോർജിനെ മാഗിൽ കേറ്റുന്ന പരിപാടിയില്ല. മാഗിലെ അംഗങ്ങൾ അമ്മയും പെങ്ങന്മാരും ഉള്ളവരാ അവർ സ്ത്രീകളെ ബഹുമാനിക്കുന്നവരുമാണ്. വനിതാ കമ്മീഷനിൽ കേസുള്ളപ്പോൾ എങ്ങനെ അമേരിക്കയിൽ വരാൻ സാധിക്കും. എന്തായാലും ഹ്യുസ്റ്റണിലെ മലയാളികൾ അവരുടെ അതിർപ്ത്തി രേഖപ്പെടുത്തിയിരിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക