Image

മുഖ്യമന്ത്രിയുടെ മെഡല്‍ദാന ചടങ്ങില്‍ നിന്ന്‌ ജേക്കബ്‌ തോമസ്‌ വിട്ടുനിന്നു

Published on 15 August, 2017
മുഖ്യമന്ത്രിയുടെ മെഡല്‍ദാന ചടങ്ങില്‍ നിന്ന്‌  ജേക്കബ്‌ തോമസ്‌ വിട്ടുനിന്നു
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്‌ മെഡല്‍ ദാനചടങ്ങില്‍ നിന്ന്‌ ഡിജിപി ജേക്കബ്‌ തോമസ്‌ വിട്ടുനിന്നത്‌ വിവാദമായി. ചടങ്ങില്‍ മുഖ്യമന്ത്രിയാണ്‌ മെഡല്‍ വിതരണം ചെയ്‌തത്‌. അതേസമയം, മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുന്നതിനാലാണ്‌ ചടങ്ങില്‍ പ
ങ്കെടുക്കാഞ്ഞതെന്ന്‌ ജേക്കബ്‌ തോമസ്‌ പ്രതികരിച്ചു.

 സര്‍ക്കാര്‍ ഇറക്കിയ മെഡല്‍ ജേതാക്കളുടെ കൈപ്പുസ്‌തകത്തില്‍ ജേക്കബ്‌ തോമസിന്റെ ചിത്രം ഇല്ലായിരുന്നു. പേരും സ്ഥാനപ്പേരും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. സേവനകാലയളിവില്‍ പ്രകടിപ്പിച്ച മികവിനും ആത്മാര്‍ത്ഥയ്‌ക്കും നേതൃപാടവത്തിനും കര്‍മധീരതയ്‌ക്കുമുള്ള അംഗീകാരമായാണ്‌ സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ രാഷ്ട്രപതിയുടെ മെഡലുകള്‍ സമ്മാനിക്കുന്നത്‌. ഇത്തവണ ഇതിന്‌ അര്‍ഹരായവരുടെ ലിസ്റ്റില്‍ സംസ്ഥാനത്ത്‌ ഒന്നാമത്തെ പേര്‌ ജേക്കബ്‌ തോമസിന്റെതായിരുന്നു.

ചടങ്ങില്‍ പങ്കെടുക്കാത്ത വിവരം ജേക്കബ്‌ തോമസ്‌ മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്ന്‌ വ്യക്തമല്ല. അറിയിച്ചിട്ടില്ലെങ്കില്‍ അത്‌ ചട്ടലംഘനമാണ്‌. നിലവില്‍ ഐഎംജി ഡയറക്ടറാണ്‌ ജേക്കബ്‌ തോമസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക