Image

മര്‍ദ്ദിച്ചില്ലെന്ന പൊലീസ്‌ വാദം പൊളിയുന്നു

Published on 15 August, 2017
 മര്‍ദ്ദിച്ചില്ലെന്ന പൊലീസ്‌ വാദം പൊളിയുന്നു


തൃശീരിലെ ദളിത്‌ യുവാവ്‌ വിനായകനു നേരെ പൊലീസ്‌ മര്‍ദ്ദനമുണ്ടായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ശരിവെക്കുന്ന മൊഴി ഫോറന്‍സിക്‌ സര്‍ജന്മാര്‍ നല്‍കി. വിനായകന്റെ മരണത്തിന്‌ 24 മണിക്കൂറിന്‌ മുന്‍പ്‌ ദേഹത്ത്‌ രണ്ടു ചതവുകളുണ്ടായെന്ന്‌ ഡോക്ടര്‍മാര്‍ മൊഴി നല്‍കി. നെഞ്ചിലും തലയിലുമാണ്‌ ചതവുകള്‍ കണ്ടെത്തിയത്‌.

 നെഞ്ചില്‍ ബലം പ്രയോഗിച്ച്‌ മര്‍ദ്ദിച്ചതിന്റെ ചതവുകളാണ്‌ കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ ക്രൈം ബ്രാഞ്ചിനും പൊലീസിനും മൊഴി നല്‍കി.ഫോറന്‍സിക്‌ സര്‍ജന്മാരായ ഡോക്ടര്‍മാരായ ഡോ. രാഗിനും ഡോ. ബല്‍റാമുമാണ്‌ ഇന്ന്‌ മൊഴി രേഖപ്പെടുത്തിയത്‌. 

പൊലീസ്‌ മര്‍ദ്ദനം മൂലമാണ്‌ വിനായകന്‍ ആത്മഹത്യ ചെയ്‌തതെന്ന ആരോപണം ഉയരുന്നതിനിടയിലാണ്‌ ഡോക്ടര്‍മാരുടെ മൊഴി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക