ചണ്ഡീഗഢ്: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി. ചണ്ഡീഗഢ് സെക്ടര്‍ 23ല്‍ കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായത്.
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വച്ച് ഒരാള്‍ കുട്ടിയെ തടയുകയും പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവം നടക്കുന്പോള് റോഡിലോ പാര്‍ക്കിലോ ആളുകള്‍ ആരും ഉണ്ടായിരുന്നില്ല.
പിന്നീട് പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. വൈദ്യപരിശോധനയ്ക്ക് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.