Image

പി. എം എഫ് മുസാമിയ യുണിറ്റ് സഹായാത്താല്‍ നബില്‍ ജലാല്‍ നടണഞ്ഞു

Published on 17 August, 2017
പി. എം എഫ് മുസാമിയ യുണിറ്റ് സഹായാത്താല്‍ നബില്‍ ജലാല്‍ നടണഞ്ഞു

മുസാമിയ: ജോലിക്കിടയില്‍ വീണ് ഗുരുതരമായി പരിക്ക് പറ്റിയ തൃശൂര്‍ സ്വദേശി നബീല്‍ ജലാലിന് പി എം എഫ് മുസാമിയ യുണിറ്റ് തുണയായി മേസന്‍ വര്‍ക്ക് ചെയ്തിരുന്ന നബീല്‍ ജോലിചെയ്തുകൊണ്ടിരിക്കെ തട്ടിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയും കാല് ഒടിയുകയും പരസഹായമില്ലാതെ ഇരിക്കുന്ന സമയത്താണ് പ്രവാസി മലയാളി ഫെഡറേഷന്‍ മുസാമിയ യുണിറ്റ് വിഷയത്തില്‍ ഇടപെടുകയും അദേഹത്തിന് നാട്ടിലേക്ക് പോകുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയുകയാണ് ഉണ്ടായത് ആറു വര്‍ഷമായി നബില്‍ സൌദിയില്‍ മുസാമിയയില്‍ ജോലിചെയ്യുന്നു.

സ്‌പോന്‍സറുടെ ഭാഗത്തുനിന്ന് യാതൊരു സാമ്പത്തിക സഹായവും നബിലിന് കിട്ടിയിരുന്നില്ല പി എം എഫ് പ്രവര്‍ത്തകരുടെ സാമ്പത്തിക സഹായംകൊണ്ടാണ് തുടര്ചികില്‌സക്ക് അദേഹത്തിന് നാട്ടില്‌പോകാന്‍ സാധിച്ചത് പി എം എഫ് പ്രവര്‍ത്തകരുടെ സഹായത്തിന് നന്ദി പ്രകാശിപ്പിച്ച് നബില്‍ തിങ്കളാഴ്ച നാട്ടിലെത്തിചേര്‍ന്നു

പ്രസിഡന്റ് വിജയകുമാര്‍ മുത്താന, ജനറല്‍ സെക്രട്ടറി ബിജു പുനലൂര്‍ , വൈസ് പ്രസിഡണ്ട് സുധീഷ് , ബൈജു ഖാന്‍, ദീപു.കെ.പി. സലീം പാവുമ്പ ,ലിജു കൊടുങ്ങല്ലൂര്‍ മണി കോതമംഗലം , വല്‍സ രാജ് കണ്ണൂര്‍, പോള്‍ ജോര്‍ജ് തൃശൂര്‍ ജോയ്ചക്കിയത്ത് തുടങ്ങിയവര്‍ നബിലിന്റെ സഹായത്തിനായി കൂടെയുണ്ടായിരുന്നു 

ഫോട്ടോ : നബില്‍ ജലാലിനുള്ള ടിക്കറ്റ് പി എം എഫ് മുസാമിയ യുണിറ്റ് പ്രസിഡണ്ട് വിജയകുമാര്‍ മുത്താന കൈമാറുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക