Image

ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷനു പുതിയ ഭരണസമിതി

ജോസ്‌ മാളേയ്‌ക്കല്‍ Published on 06 March, 2012
ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷനു പുതിയ ഭരണസമിതി
ഫിലാഡല്‍ഫിയ: സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ പുതിയ കൗണ്‍സില്‍ രൂപീകരിച്ചു. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മണക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ സെ. ആല്‍ബര്‍ട്ട്‌ പള്ളിയില്‍ കൂടിയ
വാര്‍ഷികപൊതുയോഗം 2012 ലേക്കുള്ള മിഷന്‍ കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി തോമസ്‌ നെടുമാക്കല്‍, ബാബു കണ്ടാരപ്പള്ളില്‍ എന്നിവരും, കണക്കനായി രാജു മാണി പാറക്കനും, മതബോധനസ്‌കൂള്‍ പ്രധാനാധ്യാപകനായി സോണി കൊടിഞ്ഞിയിലും, കെ. സി. വൈ. എല്‍. പ്രസിഡന്റായി ജോസഫ്‌ ഇല്ലിക്കലും തെരഞ്ഞെടുക്കപ്പെട്ടു.

കൂടാരയോഗപ്രതിനിധികളായി ജോസഫ്‌ പൂഴിക്കുന്നേല്‍, ലൂക്കോസ്‌ തത്തന്‍കിണറ്റുകര, തോമസ്‌ കിഴക്കെടശേരി, സൈമണ്‍ മങ്ങാട്ടുതുണ്ടത്തില്‍, ജോസ്‌ മാരാമംഗലം എന്നിവരും രൂപതാപാസ്റ്ററല്‍ കൗണ്‍സിലിലേക്ക്‌ ജോസഫ്‌ മാണി പാറക്കലും തെരഞ്ഞെടുക്കപ്പെട്ടു. ആന്‍സമ്മ ചാരാത്ത്‌, മന്‍ജു നെടുമാക്കല്‍, ജിഷ നെടുംചിറ, ജസ്റ്റിന്‍ പാറക്കല്‍ എന്നിവരെ മിഷന്‍ ഡയറക്ടര്‍ നാമനിര്‍ദ്ദേശം ചെയ്‌തു കമ്മിറ്റിയിലുള്‍പ്പെടുത്തി.
ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷനു പുതിയ ഭരണസമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക