Image

എംഎല്‍എമാരുടെ ഭൂമി കയ്യേറ്റം തെളിഞ്ഞാല്‍ നടപടിയെന്ന്‌ റവന്യു മന്ത്രി

Published on 20 August, 2017
എംഎല്‍എമാരുടെ ഭൂമി കയ്യേറ്റം തെളിഞ്ഞാല്‍ നടപടിയെന്ന്‌ റവന്യു മന്ത്രി


എംഎല്‍എമാരായ പിവി അന്‍വറിനും തോമസ്‌ ചാണ്ടിക്കുമെതിരായ ഭൂമി കയ്യേറ്റ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന്‌ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആലപ്പുഴ, കോഴിക്കോട്‌ കളക്ടര്‍മാരോട്‌ വിശദമായി റിപ്പോര്‍ട്ട്‌ കൈമാറാന്‍ പറഞ്ഞതായാണ്‌ ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.

നേരത്തെ സംഭവങ്ങള്‍ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കിട്ടിയിരുന്നെന്നും ഇതേ തുടര്‍ന്നാണ്‌ വിശദമായ റിപ്പോര്‍ട്ട്‌ തേടിയതെന്നും റവന്യു മന്ത്രി പറഞ്ഞു.  ഇരു എംഎല്‍എമാരേയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിരോധിക്കുകയും ന്യായീകരിക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക