Image

ഭയങ്കര കാമുകനാകാന്‍ ദുല്‍ഖര്‍, ലാല്‍ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

Published on 20 August, 2017
ഭയങ്കര കാമുകനാകാന്‍ ദുല്‍ഖര്‍, ലാല്‍ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും
 
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 2017 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം നീണ്ടു പോവുകയായിരുന്നു.

റോമന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രം ലാല്‍ ജോസിന്റെ വലിയ പ്രോജക്ടുകളിലൊന്നാണ്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. കേരളത്തിലും ദുബൈയിലുമായിരിക്കും ഷൂട്ട്. മുമ്പ് വിക്രമാദിത്യന്‍ എന്ന സിനിമയിലായിരുന്നു ദുല്‍ഖറും ലാല്‍ജോസും ഒന്നിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക