Image

ബീഹാറില്‍ വെള്ളപ്പൊക്കത്തില്‍ 253 മരണം

Published on 21 August, 2017
ബീഹാറില്‍ വെള്ളപ്പൊക്കത്തില്‍  253 മരണം

പാട്‌ന: ഞായറാഴ്‌ച 51 പേര്‍ മരിച്ചതോടെ ബീഹാറില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 253 ആയി. ഇരുപതോളം ജില്ലകളിലായി 1.26 കോടി ജനങ്ങള്‍ പ്രളയബാധിതരാണ്‌. സംസ്ഥാന വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന 2,569 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്നായി 4.92 ലക്ഷം ജനങ്ങള്‍ക്ക്‌ പാകം ചെയ്‌ത ഭക്ഷണം ലഭിക്കുന്നുണ്ട്‌.

7.21 ലക്ഷത്തിലധികം ആളുകളെ ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷപ്പെടുത്തി. നേപ്പാളിലുണ്ടായ കനത്ത അതിര്‍ത്തി ജില്ലയായ അറാരിയയില്‍ സ്ഥിതി മോശമാക്കി. മഹാനന്ദ, കങ്കൈ, പര്‍മന്‍ എന്നിവിടങ്ങളിലെ സ്ഥിതിയും നിയന്ത്രണാതീതമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക