Image

ഛത്തീസ്‌ഗഢിലും ശിശുമരണം: റായ്‌പൂരില്‍ ഓക്‌സിജന്റെ കുറവുകാരണം മൂന്നുകുട്ടികള്‍ മരിച്ചു

Published on 21 August, 2017
ഛത്തീസ്‌ഗഢിലും ശിശുമരണം: റായ്‌പൂരില്‍ ഓക്‌സിജന്റെ കുറവുകാരണം മൂന്നുകുട്ടികള്‍ മരിച്ചു
റായ്‌പൂര്‍: യു.പിയ്‌ക്കു പിന്നാലെ ഛത്തീസ്‌ഗഢിലും ഓക്‌സിജന്റെ അഭാവം കാരണം ശിശുമരണം. റായ്‌പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്‌ച മൂന്നുകുട്ടികള്‍ മരിച്ചു.
വാര്‍ഡുകളില്‍ ഒന്നില്‍ ഓക്‌സിജന്‍ വിതരണം കുറഞ്ഞതാണ്‌ മരണകാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌.

അതേസമയം ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നില്ലെന്നാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ ഓക്‌സിജന്‍ വിതരണത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ഓപ്പറേറ്ററെ ആശുപത്രി സസ്‌പെന്റ്‌ ചെയ്‌തു. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക