Image

സ്വന്തം വെങ്കല പ്രതിമയുടെ കീഴില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്ന അര്‍നോള്‍ഡ് ഷ്വാസ്‌നഗെര്‍; കാരണം വെളിപ്പെടുത്തി താരം

Published on 21 August, 2017
സ്വന്തം വെങ്കല പ്രതിമയുടെ കീഴില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്ന അര്‍നോള്‍ഡ് ഷ്വാസ്‌നഗെര്‍; കാരണം വെളിപ്പെടുത്തി താരം

പ്രശസ്ത ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്‌നഗെര്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബ്ലാകെറ്റ് പുതച്ച് തെരുവില്‍ കിടന്നുറങ്ങുന്ന താരം എന്തിന് ഇങ്ങനൊരു പോസ് ചെയ്തു എന്ന സംശയത്തിലാണ് ആരാധകര്‍. താരപൊലിമയില്‍ ഉളളപ്പോള്‍ തന്നെ അഭിനന്ദിക്കുകയും താരപ്രഭ നഷ്ടപ്പെടുമ്‌ബോള്‍ തിരിഞ്ഞുനോക്കാതെ ഇരിക്കുകയും ചെയ്യുന്ന രണ്ട് കൂട്ടര്‍ ഈ ലോകത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാലം മാറി. നിങ്ങളുടെ സ്ഥാനത്തെയോ നിങ്ങളുടെ ഉടമസ്ഥനെയോ നിങ്ങളുടെ ശക്തിയോ ബുദ്ധിശക്തിയോ വിശ്വസിക്കരുത്. ഒരിക്കല്‍ നാം എല്ലാവരും എല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടവരാണ്. ജീവിച്ചിരിക്കുമ്‌ബോള്‍ നന്മകള്‍ ചെയ്യൂ. അത് മാത്രമേ മുതല്‍കൂട്ടായി ഉണ്ടാകുകയുള്ളുന്ന് അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക