Image

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് സൂപ്പര്‍ താരം കമല്‍ഹാസന്‍

Published on 21 August, 2017
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് സൂപ്പര്‍ താരം കമല്‍ഹാസന്‍

കശ്മീരിന്റെ പേരിലും മഹാത്മാഗാന്ധിയുടെ പേരിലും ജനത്തെ കബളിപ്പിക്കുകയായിരുന്ന ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ കാവിയുടെ പേരില്‍ ജനത്തെ കബളിപ്പിക്കുകയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. രജനീകാന്തിന് പുറമെ കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരിക്കെയാണ് അദ്ദേഹം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്.

തമിഴ്‌നാട് മന്ത്രിമാര്‍ക്കെതിരെ നേരത്തെ കമല്‍ഹാസന്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന കമല്‍ഹാസന് മാനസികരോഗമാണെന്നായിരുന്നു റവന്യൂമന്ത്രി ആര്‍ബി ഉദയകുമാറിന്റെ പ്രതികരണം. എന്തൊക്കെയോ ജനങ്ങളോട് പറയണമെന്ന് കമല്‍ ആഗ്രഹിക്കുന്നു. പക്ഷേ എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. താരത്തിന് മാനസികരോഗം കാണുമെന്നാണ് കരുതുന്നതെന്നും ഉദയകുമാര്‍ പറഞ്ഞു.

ഡിഎംകെ മുഖപത്രമാണ് മുരശൊലിയുടെ 75ാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത കമല്‍ഹാസന്‍ ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന പരിപാടിയില്‍ രജനീകാന്തിനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിനുമൊപ്പമാണ് കമല്‍ഹാസന്‍ വേദി പങ്കിട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക