Image

ഭാഷ വിനയാകുന്നവര്‍ക്ക് ഫ്രറ്റേര്‍ണിറ്റി വാളണ്ടിയര്‍മാരുടെ സേവനം ആശ്വാസംപകരുന്നു

Published on 21 August, 2017
ഭാഷ വിനയാകുന്നവര്‍ക്ക് ഫ്രറ്റേര്‍ണിറ്റി വാളണ്ടിയര്‍മാരുടെ സേവനം ആശ്വാസംപകരുന്നു

മക്ക:പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ കേരളത്തില്‍ നിന്നുമുള്ള ഹാജിമാര്‍ക്ക് ഭാഷ വിനയാകുന്നു. ഹോസ്പിറ്റലുകളിലെ ഡോക്ടര്‍മാര്‍ ഡിസ്‌പെന്‍സറികളിലെയും മറ്റു ഉറുദു സംസാരിക്കുന്ന ഉദ്യോഗസ്ഥന്മാരില്‍ നിന്നുമൊക്കെ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുന്നതിലാണ് കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം വാളണ്ടിയര്‍മാരുടെ സേവനം സദാ സമയം ഹോസ്പിറ്റലുകളില്‍ ലഭ്യമാണ്. പ്രായമായവരും അവശരായെത്തുന്നതുമായ ഹാജിമാര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ് ഈ സേവനം.

രോഗികളായിവരുന്ന ഹാജിമാര്‍ക്ക്അതാതു സമയത്തേക്കുള്ള മരുന്നുകള്‍ തരം തിരിച്ചും ഡോക്ടര്‍മാരുടെനിര്‍ദ്ദേശങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയും അഡ്മിറ്റാകുന്നവര്‍ക്ക് വേണ്ട പരിചരണം നല്‍കിയും ഫോറം വാളണ്ടിയര്‍മാര്‍ അസീസിയയിലെ മൂന്ന് ഹോസ്പിറ്റലുകളിലും സജീവമാണ്. 40 ബെഡ് ഹോസ്പിറ്റല്‍ ഹാജിമാരാല്‍ തിരക്ക് കൂടുതലുള്ളതുകൊണ്ട് 30 ബെഡ് ഹോസ്പിറ്റലിലേക്ക് ഹാജിമാരെ റെഫര്‍ ചെയ്യുകയാണിപ്പോള്‍ അസീസിയ ഇന്‍ചാര്‍ജ് അബ്ദുസ്സലാം അസിസ്റ്റന്‍ഡ് കോഡിനേറ്റര്‍ റാഫി തിരുവന്തപുരം എന്നിവരുടെ മേല്‍നോട്ടത്തില്‍ വാളണ്ടിയര്‍്മാര്‍ സദാസമയവും സന്നദ്ധമാണ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക