Image

മലപ്പുറത്തെ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Published on 21 August, 2017
മലപ്പുറത്തെ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

മലപ്പുറം: മലപ്പുറത്തെ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സെപ്‌റ്റംബര്‍ ആദ്യവാരത്തോടെ മലപ്പുറത്തെ പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ പൂട്ട്‌ വീഴുമെന്നുള്ള വിവരമാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. രണ്ട്‌ മാസത്തിനകം പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ അടയ്‌ക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 

 ഇതിനു മുന്നോടിയായി അസിസ്റ്റന്റ്‌ പാസ്‌പോര്‍ട്ട്‌ ഓഫീസറെ സ്ഥലം മാറ്റിയിരുന്നു.
മലപ്പുറത്തെ പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ അടച്ചു പൂട്ടുന്നതിനുള്ള നീക്കം നേരത്തെയും നടത്തിയിരുന്നു. എന്നാല്‍ ജനകീയ പ്രതിരോധത്തിലൂടെ ഈ നീക്കം തടയുകയായിരുന്നു. പ്രവാസികള്‍ കൂടുതലുള്ള ജില്ലയായതിനാല്‍ ഈ നീക്കത്തില്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരായിരിക്കുകയാണ്‌. മലപ്പുറത്തെ ഓഫീസ്‌ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്ത ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക