Image

ആരോഗ്യമന്ത്രിയുടെ രാജി: സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

Published on 21 August, 2017
ആരോഗ്യമന്ത്രിയുടെ രാജി: സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം


ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട്‌ നിയമസഭയില്‍ ഇന്നും ബഹളം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ്‌ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ എത്തിയത്‌. ആരോഗ്യമന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. 

മെഡിക്കല്‍ പ്രവേശനത്തിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. കോടതിയില്‍ നിന്നും സര്‍ക്കാര്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. മെഡിക്കല്‍ പ്രവേശനം താറുമാറാക്കിയത്‌ സര്‍ക്കാരിന്റെ പിടിപ്പുകേടെന്നും വി.ഡി സതീശന്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി തേടിക്കൊണ്ട്‌ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ നിയമസഭാ കവാടത്തില്‍ അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന രാപ്പകല്‍ സത്യഗ്രഹം ഇന്ന്‌ രണ്ടാം ദിവസത്തിലേക്കും കടന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാലാവകാശ കമ്മീഷന്‍ നിയമനം എന്നീ വിഷയങ്ങളില്‍ കോടതിയുടെ വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക