Image

കന്നയ്യ കുമാറിനു ബിജെപിയുടെ ചീമുട്ടയേറ്‌

Published on 22 August, 2017
കന്നയ്യ കുമാറിനു  ബിജെപിയുടെ ചീമുട്ടയേറ്‌


പശ്ചിമ ബംഗാളില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്‌ കന്നയ്യ കുമാറിനു നേരെ നൂറോളം ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. 

ഇസ്ലാമിക്ക്‌ സ്‌റ്റേറ്റ്‌ ഏജന്റ്‌ എന്നാരോപിച്ചാണ്‌ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ കന്നയ്യ കുമാറിനു നേരെ ആക്രമണം അഴിച്ചു വിട്ടത്‌. തിങ്കളാഴ്‌ച്ച പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ സംസാരിക്കാനെത്തിയതായിരുന്നു കന്നയ്യ കുമാര്‍

ത്രിവര്‍ണ പതാകയുയര്‍ത്തികൊണ്ടാണ്‌ എഐഎസ്‌ഫ്‌ റാലിയ്‌ക്ക്‌ സമീപം ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്‌. മുദ്രാവാക്യം വിളിച്ച്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സിന്‌ സമീപം എത്തിയ ബിജെപി പ്രവര്‍ത്തര്‍ കന്നയ്യ കുമാര്‍ പാകിസ്‌താനിലേക്ക്‌ പോകണമെന്ന്‌ മുദ്രാവാക്യം ഉയര്‍ത്തി. 

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എഐഎസ്‌എഫ്‌ വിദ്യാര്‍ത്ഥികളും മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാന്‍ പൊലീസ്‌ ബാരിക്കേഡുകള്‍ ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകരെ തടഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക