Image

കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിനെതിരായ ആരോപണങ്ങള്‍ക്കു മറുപടി

Published on 22 August, 2017
കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിനെതിരായ ആരോപണങ്ങള്‍ക്കു മറുപടി
ആരോപണങ്ങളും മറുപടിയും (മറുപടി ഇംഗ്ലീഷില്‍) 

ന്യൂയോര്ക്ക്: കേരളാ ക്രിസ്ത്യന് അഡല്റ്റ് ഹോംസിന്റെ (കെ.സി.എ.എച്ച്) സുപ്രധാനമായ ഒരു ജനറല് ബോഡി മീറ്റിംഗ് ആഗസ്റ്റ് മാസം 26-ന് ടെക്‌സാസിലെ റോയിസ് സിറ്റിയില് വച്ചു നടക്കാനിരിക്കുന്ന വാര്ത്ത ചില മലയാള മാധ്യമങ്ങളില് ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത വാര്ത്ത എഴുതിക്കൊടുത്ത ഈ ലേഖകന് നിയമപ്രകാരം കെ.സി.എ.എച്ച്.ലെ ഒരു മെമ്പര് ആണെന്നുള്ള സത്യം അറിയിച്ചുകൊള്ളട്ടെ. ഈ ലേഖകന് പ്രസ്തുത പ്രസ്ഥാനത്തിലെ ഒരു മെമ്പര് പോലുമല്ലെന്നും, വാര്ത്ത തെറ്റാണെന്നും ചില തല്പരക്ഷികള് വിമര്ശനവുമായി വന്ന പശ്ചാത്തലത്തില് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് അമേരിക്കയുമായി ബന്ധമുള്ള ഒരു മാധ്യമപ്രവര്ത്തകന് കെ.സി.എച്ചിന്റെ സൂത്രധാരനും പ്രസിഡന്റുമായ റവ. ഗീവര്ഗീസ് പുത്തൂര് കുടിലില് കോര് എപ്പിസ്‌കോപ്പയെ നേരിട്ടുവിളിച്ച് സത്യാവസ്ഥ തിരക്കിയശേഷം എഴുതിയ റിപ്പോര്ട്ട് ഇ-മലയാളിയില് പ്രസിദ്ധീകരിച്ചതു കാണാന് കഴിഞ്ഞു. പ്രസിഡന്റിന്റെ മറുപടിയില് ഭൂമി ഇതേവരെ ആര്ക്കും കൈമാറ്റം ചെയ്തിട്ടില്ല എന്നും അത് ജനറല്‌ബോഡിയില് മെമ്പര്മാരുടെ തീരുമാനപ്രകാരമെ ചെയ്യൂ എന്നും കണ്ടു.

The information provided by the writer is misleading as the plan to call a special meeting occurred in the first week of June, and at that time in June 2017 KCAH had complete control of all its assets and it was planned that all major decision regarding the property would be made in consultation with authorized members of KCAH. Unfortunately, events that occurred after the meeting was scheduled have not been under the control of KCAH. KCAH is proceeding with the meeting in good faith os that the members have an opportunity to learn more about the events and decide on an action plan.

ഏതായാലും വിശ്വാസികളായ മറ്റുപല ക്രിസ്ത്യാനികളെയും പോലെ വയസ്സുകാലത്ത് റിട്ടയര്‌മെന്റ് എടുത്തശേഷം ഒരു വീടു വെച്ച് കെ.സി.എ.എച്ചിന്റെ കൂട്ടായ്മയില് പങ്കുചേരാന് തീരുമാനിച്ച ഈ ലേഖകനും 25000 ഡോളറിന്റെ ഒരു ഷെയര് വാങ്ങി. വീടുകള് വയ്ക്കുന്നതിനും മുമ്പ് ഷെയറിനുണ്ടായിരുന്ന വില വീടുകള് വച്ചതോടെ വര്ദ്ധിക്കേണ്ടതിനു പകരം പെട്ടെന്നു വന്തോതില് താഴ്ന്നതായി കണക്കുകളില് കണ്ടതോടെ പല മെമ്പര്മാരും കെ.സി.എ.എച്ചിനെ സംശയത്തോടെ വീക്ഷിക്കാന് തുടങ്ങി എന്നതാണ് സത്യം. ഇത് ഒരു ഊരുക്കുടുക്കു തന്നെ ആണെന്ന് മറ്റുള്ളവരെപ്പോലെ ഞാനും കരുതിയതില് തെറ്റുണ്ടെന്നു തോന്നുന്നില്ല.

We thank the writer for his participation in buying a share of the company. Like shares of any company the shareholders have been provide information about the nature of the project and the risk asosciated with investing a venture of this nature. The project was designed to work if all its members would purchase a house in the project as originally planned. Unfortunately many members including the said writer refused to build houses at the project in spite of multiple requests. The indifference of these members made the project unviable. Consequently, the share value decreased as the performance of the company decreases due to non-participation by its own shareholders. As a LLC, KCAH has regularly documented all profit/loss the business generated to its shareholders. All members have been getting an annual report reflecting the company status and share value for the last 12 years. This financial information and project progress was is managed by qualified accountants and audited annually by our members.

മൊത്തം 436 ഏക്കര് ഭൂമി ഉണ്ടായിരുന്നതില് 406 ഏക്കര് ഭൂമി ആഗസ്റ്റ് 1-ാം തീയതി ടെക്‌സാസിലെ കോളിന്കൗണ്ടി കോര്ട്ടില് വച്ച് രണ്ട് പണ വ്യാപാരികള്ക്ക് പണം കൊടുക്കാനുണ്ടായിരുന്നതിനാല് ലേലം വിളിക്കുകയും, ലേലം ഏറ്റെടുക്കുവാന് ആളില്ലാത്തതിനാല് പണം കൊടുത്തവര്ക്കു തന്നെ എല്ലാവിധ അധികാരത്തോടും കൂടി സര്ക്കാര് ഭൂമി കൈമാറ്റം ചെയ്തു എന്ന് ഈ ലേഖകന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ വാര്ത്ത എഴുതുന്നത്.

The company had a buyer willing to purchase the excess property and plans were in place to transfer back any received monies to our members. Unfortunately, the secured creditors who initially agreed to facilitate the sale decided to foreclose in August without giving the company adequate opportunity to complete the planned sale or inform our members. KCAH is continuing with its previously scheduled meeting to discuss the issue with its members.

ഇത്രയുമായിട്ടും ചില തല്പരകക്ഷികള് അങ്ങിനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് മെമ്പര്മാരെ പറഞ്ഞു ധരിപ്പിച്ച് പൊതുയോഗം നടത്താതിരിക്കാന് ശ്രമിക്കുന്നതായി തോന്നിപ്പോകുന്നു. പ്രസ്തുത സ്ഥലത്ത് വീടുവച്ചു താമസമാക്കിയിട്ടുള്ളവരിലധികവും കെ.സി.എ.എച്ചിന്റെ ഡയറക്ടര്മാരും അതിനെ നിയന്ത്രിക്കുന്നവരുമാണ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നാണ് ചില മെമ്പര്മാര് അവിടെ താമസമാക്കിയിരിക്കുന്ന ഡയറക്ടര്മാരെ വിളിച്ചു ചോദിച്ചപ്പോള് മറുപടി കൊടുത്തത്. വാസ്തവത്തില് പരസ്പര വിരുദ്ധങ്ങളായ ഇത്തരത്തിലുള്ള വാര്ത്തകള് സാധാരണക്കാരായ മെമ്പര്മാരെ ആകെ അങ്കലാപ്പിലാക്കിയിരിക്കയാണ്.

The foreclosure by secured creditors was not expected by KCAH as the attorneys for both KCAH and secured creditors were negotiating the terms of the deal for last three months. No attempt was made at any time to withhold any information as the sale was in the best interest of all the concerned parties. We are not aware of any information provided by KCAH to any member which was not factual. The writer is requested to provide any specific information that he may have to the contrary.

അമേരിക്കയില് ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായി നിയമപ്രകാരം രജിസ്റ്റര് ചെയ്തു പ്രവര്ത്തിക്കുന്ന വാര്ത്തകള് സത്യസന്ധമായി വെളിച്ചത്തുകൊണ്ടുവരാന് മാധ്യമങ്ങള് ശ്രമിക്കേണ്ടതാണ്. അതിനു കഴിയുന്നില്ലെങ്കില് അമേരിക്കന് മലയാളി മാധ്യമപ്രവര്ത്തകന് ആ ലേബലുമായി നടക്കുന്നതില് വലിയ അര്ത്ഥമുണ്ടെന്നു തോന്നുന്നില്ല. ഇനിയെങ്കിലും സത്യസന്ധമായി എഴുതികൊടുക്കുന്ന വാര്ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം വാര്ത്തകള് വളച്ചൊടിക്കാതെ ഇടാന് അമേരിക്കന് മലയാള മാധ്യമങ്ങള് തയ്യാറാകണം എന്ന ഒരേപക്ഷ കൂടി ഈ ലേഖകനുണ്ട്. സാമാന്യജനങ്ങളുടെ ഭാഗത്തു നിന്നുമുള്ള ഒരേക്ഷയാണിത് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

KCAH is confident that the media would fairly review all side of the story before publishing information that is misleading or an attempt by osme individuals to gain self-publicity. All information about the operations is available to our members and all our members are welcome to participate and discuss further in the Special meeting called on August 26th.

ഇത്രയും വലിയൊരു പ്രസ്ഥാനത്തിന്റെ പ്രസിഡന്റോ അദ്ദേഹത്തോടൊപ്പമുള്ള ബോര്ഡ് ഓഫ് ഡയറക്ടര്മാരോ ഇതെവരെ ഭൂമി കൈമാറ്റം ചെയ്ത വിവരം ആധികാരികമായി പണം മുടക്കിയ മെമ്പര്മാരെ അറിയിച്ചിട്ടില്ല. ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നതിനുവേണ്ടി ചില മെമ്പര്മാര് റോയ്‌സ് സിറ്റിയിലുള്ള കെ.സി.എ.എച്ചിന്റെ ഓഫീസില് വിളിച്ചു ചോദിച്ചപ്പോള് അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‌ക്കൊന്നും യാതൊരു പ്രശ്‌നവുമില്ല എന്നുമാണ് ഡയറക്ടര്മാരിലൊരാള് പറഞ്ഞത് എന്നും അറിയാന് കഴിഞ്ഞു.

No misleading information has ever been provided by KCAH. It was decided in June 2017 to call a meeting in August 2017 to discuss the worsening financial situation of the company and possible sale of the land to avoid the potential foreclosure by secured creditors. All members were requested to attend and gain a clear understanding of the situation. Due to the event of the unforeseen foreclosure of the property by the secured creditors, information will now be provided at the meeting of the situation that cause the foreclosure and the members can decide on the action that needs to be taken going forward.

ഇത്രയും കാലമായിട്ടും വെറും 17 വീടുകള് മാത്രമേ അതിന്റെ ഭാരവാഹികള്ക്ക് നിര്മ്മിക്കാന് കഴിഞ്ഞുള്ളൂ. വെറും 10-ല് താഴെ മാത്രം വീട്ടുകാരേ അവിടെ താമസമാക്കിയിട്ടുള്ളൂ. എങ്കില് പോലും വളരെയധികം പണം മുടക്കി ഒരു പള്ളി ഇതിനോടകം അവിടെ പണിതുയര്ത്തി പ്രവര്ത്തനം ആരംഭിച്ചുകഴിഞ്ഞു എന്നുള്ളത് അതിശയകരമായി തോന്നുന്നു. വാസ്തവത്തില് പള്ളി പണിയുന്നതിന് മുന്പ് മെമ്പര്മാരുടെ കൂട്ടായ്മ എങ്ങനെ വളര്ത്തിയെടുക്കാന് കഴിയും എന്നായിരുന്നില്ലേ ചിന്തിക്കേണ്ടിയിരുന്നത്.

KCAH has no financial involvement in the subject mentioned by the writer. The church that the writer is referring to is a small chapel that was privately developed through renovation of an abandoned shed by the residents living in the project. KCAH has made no financial contribution the chapel or its activities. All funds were privately donated by the residents.

തുടക്കത്തില് 700ലധികം വീടുകള് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇതിനായി അക്ഷീണം പരിശ്രമിച്ച ഡയറക്ടര്മാരെല്ലാം ഈ പ്രസ്ഥാനത്തില് നിന്നും പോകാന് കാരണമെന്നാണ് 150 മെമ്പര്മാര് 25000 ഡോളര് വച്ചു തുടക്കത്തില് മുടക്കിയിട്ടുള്ളതാണെന്നോര്ക്കണം. അവര്‌ക്കെല്ലാം ഓരോ വീടു വയ്ക്കാനുള്ള സ്ഥലം മാറ്റിയിട്ടശേഷം വേണ്ടിയിരുന്നില്ലേ സ്ഥലം പണയപ്പെടുത്താന്. ആരാണിതിന് ഉത്തരവാദികള്.

KCAH has always operated with the authority and permission of its members as outlined in company bylaws. Our members have previously authorized the board multiple times through general body reoslutions to make all necessary financial decisions to move the business forward including securing credit from lenders and meeting any requirements imposed by creditors to secure their monies.

മുന്കാലങ്ങളില് പൊതുയോഗത്തില് കോറം തികയ്ക്കാന് വേണ്ടി പ്രസിഡണ്ടും ഭാരവാഹികളും മെമ്പര്മാരില് നിന്നും പ്രോക്‌സി വാങ്ങിച്ച് കാര്യങ്ങള് നടത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില് അത്തരത്തിലുള്ള ഒരു ശ്രമം നടക്കുന്നില്. ഇങ്ങിനെയുള്ള സാഹചര്യത്തില് പണം മുടക്കിയിട്ടുള്ള മെമ്പര്മാരാണ് മുമ്പോട്ടു വരേണ്ടത്. ഈ ലേഖകനോടൊപ്പം ഏതാനും ചില മെമ്പര്മാര് താല്പര്യമുള്ള മെമ്പര്മാരുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി ഇമെയിലോ സെല്‌ഫോണ് പോലും ഇല്ലാത്ത 75 വയസിനു മേല് പ്രായമുള്ളവരാണ് പല മെമ്പര്മാരും എന്നോര്ക്കണം. അവരില് ചിലര് മക്കളെയും, മക്കളുടെ മക്കളെയും ആശ്രയിച്ചു കഴിയുന്നു. അങ്ങനെയുള്ള ചിലരുടെ കുടുംബാംഗങ്ങല് തങ്ങളുടെ കാരണവന്മാര് മുടക്കിയത് പോകട്ടെ എന്ന ചിന്താഗതിക്കാരുമാണ് എന്നും കാണാന് കഴിയുന്നു.

All members or their assigned representatives are requested to attend and participate

പണം മുടക്കിയത് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില് കഴിയുന്ന വിധവകളും നിരാശ്രയരുമായ ചില മെമ്പര്മാര് ഇതിനോടകം ഈ ലേഖകനുമായി ബന്ധപ്പെട്ട് സാധിക്കുമെങ്കില് തങ്ങള്ക്കുവേണ്ടി ശ്രമിക്കണമെന്ന് അപേക്ഷിക്കുകയും തങ്ങളുടെ പ്രോക്‌സി പൂരിപ്പിച്ചു തരികയും ചെയ്തിട്ടുണ്ട്. പ്രശ്‌നത്തിന് ഒരു അന്തിമതീരുമാനം ഉണ്ടാകണമെങ്കില് മെമ്പര്മാരുടെ സഹകരം കൂടിയേ തീരൂ.

It is requested that all members follow the company bylaws regarding procedure for participation and proxy submitting os that they are in compliance meeting rules.

ഇത്രയും സ്ഥലമുണ്ടായിട്ടും എല്ലാ മെമ്പര്മാര്ക്കും ഓരോ വീടു വയ്ക്കുന്നതിനുള്ള സ്ഥലം പ്രസിഡന്റും, ഭരണാധികാരികളും മാറ്റിയിടാതെ വെറും 20-ല് താഴെ മെമ്പര്മാര്ക്കു മാത്രമായി കൊടുത്തു എന്നും അറിയാന് കഴിയുന്നു. ചില മെമ്പര്മാര്ക്ക് ഒന്നിലധികം ലോട്ടുകള് അവരുടെ സ്വന്തം പേരില് എഴുതിക്കൊടുത്തു എന്നും അറിയുന്നു.

KCAH kept its promise to develop the land and make lots available for home construction for all its members. Multiple letter and offers were sent in 2013, 2014, 2015, 2016 and 2017 to all of its members to come and build a house. Unfortunately only few of our members kept their commitment and came forward to build the houses that they had agreed at the time of joining the company. Due to the lack of participation from most of the members the project could not sustain itself financially as a lot of financial investment was made to develop the land. Further, since inception of the company, all directors have been working on voluntary basis contributing their perosnal time and money to sustain the company.
All sales of available lots have been made based on the creditor priority list maintained by the Treasurer.

ഈ സാഹചര്യത്തില് പണം മുടക്കിയിട്ടുള്ള എല്ലാ മെമ്പര്മാര്ക്കും വീടു വയ്ക്കാനുള്ള ഒരു ലോട്ട് അതിനുവേണ്ടി മാറ്റിയിട്ടിരുന്ന ഫെയ്സ്സ് നമ്പര്-1-ല്ത്തന്നെ കൊടുക്കുക. അതിനു കഴിയാത്തപക്ഷം വാങ്ങിയ പണം പലിശ കൊടുത്തില്ലെങ്കില് കൂടി മെമ്പര്മാര്ക്ക് തിരികെ കൊടുക്കുക. അങ്ങിനെ ക്രിസ്തീയ ചൈതന്യത്തില് ഇതുമായി ബന്ധപ്പെട്ടവരുടെയെല്ലാം സല്‌പേരുകള്ക്ക് കളങ്കം വരാത്തവിധത്തില് കാര്യങ്ങള് പര്യവസാനിപ്പിക്കുക. ഇത്രമാത്രമേ ഈ ലേഖകന് ഉള്‌പ്പെട്ട ടീം പൊതുയോഗത്തില് ആവശ്യപ്പെടുന്നുള്ളൂ. ഞങ്ങളോടു സഹകരിക്കാന് താല്പര്യമുള്ള മെമ്പര്മാര് എത്രയും വേഗം താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

All decision on the process to move forward can be made at the meeting where all interested members are requested to attend.


തോമസ് കൂവള്ളൂര് : 9144-409-5772

ജോര്ജ്ജ് നെടുവേലില് : 954-530-8376

മാത്യു പി. ജേക്കബ് : 973-714-6356

വാര്ത്ത അയയ്ക്കുന്നത് : തോമസ് കൂവള്ളൂര്

PS : ഈ വാര്ത്തയുടെ സ്ഥിരീകരണത്തിന് ലേഖകനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
vincent emmanuel 2017-08-22 10:21:40
Goat, Manchiyam, thekku . then came flats in India..  then came same nonsense in different format. If it sounds too good to be true, it probably is not true.
vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക