Image

ലാവലിന്‍ കേസില്‍ നിര്‍ണായക വിധി ഇന്ന്‌

Published on 23 August, 2017
ലാവലിന്‍ കേസില്‍ നിര്‍ണായക വിധി ഇന്ന്‌

കൊച്ചി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന്‌ വിധി പറയും.

 ഉച്ചയ്‌ക്ക്‌ 1.45 നാണ്‌ ചീഫ്‌ ജസ്റ്റീസ്‌ അധ്യക്ഷനായ ബഞ്ച്‌ വിധി പറയുക. സിബിഐ ഹര്‍ജിയില്‍ അഞ്ച്‌ മാസം മുന്‌പ്‌ വാദം പൂര്‍ത്തിയായിരുന്നു.

ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ്‌ സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്‌. 

പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത്‌ ശരിയായി വിലയിരുത്താതെയാണ്‌ കീഴ്‌ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ്‌ സിബിഐയുടെ വാദം.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ കനേഡിയന്‍ കമ്പനിയായ എസ്‌എന്‍സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി ഖജനാവിന്‌ 374 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ്‌ സിബിഐ കേസ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക