Image

ഇന്‍ഡ്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ലാനയുടെ വിജയാശംസകള്‍

Published on 23 August, 2017
ഇന്‍ഡ്യാ പ്രസ് ക്ലബ്  സമ്മേളനത്തിന് ലാനയുടെ വിജയാശംസകള്‍
ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന അന്തര്‍ദേശീയ സമ്മേളനത്തിന്, മലയാളി സാഹിത്യകാരന്‍മാരുടെ സമന്വയ സംഘടനയായ ലാന, എല്ലാവിധ പിന്‍തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

അമേരിക്കയില്‍ മലയാള ഭാഷക്കും സാഹിത്യത്തിനും പ്രാണവായു ആണ് മാദ്ധ്യമങ്ങള്‍. അവര്‍ തുറന്നുകൊടുത്ത വഴിയിലൂടെ ഭാഷാ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. ലിഖിത-ദൃശ്യ-ശ്രവണ മാദ്ധ്യമങ്ങള്‍ നിരന്തരം നല്‍കിയിട്ടുള്ള സഹായവും പ്രോത്സാഹനവും ലാന ആദരവോടെ സ്മരിക്കുന്നു.

ആദ്യകാല മാദ്ധ്യമങ്ങളായ ചലനം, തറവാട്, പ്രഭാതം, അശ്വമേധം തുടങ്ങിയ മാദ്ധ്യമങ്ങള്‍ എഴുത്തുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. യശശരീരനായ ശ്രീ ചാക്കോ ശങ്കരിത്തില്‍ 1986 മുതല്‍ പ്രസിദ്ധീകരിച്ചിരുന്ന രജനിമാസിക പത്തുവര്‍ഷത്തിലേറെ നടത്തിയ ത്യാഗോജ്ജ്വലമായ സാഹിത്യസേവനം ശ്ലാഘനീയമാണ്.

ഇന്ന് നിലവിലുള്ള മാദ്ധ്യമങ്ങളും ആദ്യകാല മാദ്ധ്യമങ്ങളെപ്പോലെതന്നെ ഭാഷാ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കിവരുന്നു. ലാന അവരോടുള്ള  കടപ്പാട് ഹൃദയപൂര്‍വ്വം രേഖപ്പെടുത്തുന്നു.

അമേരിക്കയിലെ മലായളമാദ്ധ്യമപ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും സമാന സ്വഭാവക്കാരാണ്, വീക്ഷണത്തിലും ലക്ഷ്യത്തിലും രണ്ടുകൂട്ടരും ലാഭം ലക്ഷ്യമാക്കുന്നില്ല. അവരുടെ മൂലധനം ത്യാഗം മാത്രമാണ്. മലയാളത്തിന്റെ നിലനില്‍പാണ് അവരുടെ നേട്ടം.

പരസ്പര ധാരണയോടും സഹകരണത്തോടും കൂടി IPCNA യും LANA യും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടത് ഇരുകൂട്ടരുടെയും വിജയത്തിനാവശ്യമാണ്. ഈ സന്ദര്‍ഭത്തില്‍, IPCNA യുടെ ചിക്കാഗോ സമ്മേളനത്തിന് സര്‍വ്വവിധ പിന്‍തുണയും വാഗ്ദാനം ചെയ്യുന്നു, വിജയം ആശംസിക്കുന്നു.

ആശംസകളോടെ

ജെ.മാത്യൂസ്, സെക്രട്ടറി ലാന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക