Image

അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു

Published on 06 March, 2012
അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. 2012 ലേക്ക് ദേവാലയ ഭരണസമിതി ഇടവക വികാരി ഫാ. ഡൊമിനിക് മഠത്തില്‍ കളത്തിലിന്റെ മേല്‍നോട്ടത്തില്‍ നടന്ന പൊതുയോഗത്തില്‍ തീരുമാനമായി. കൈക്കാരന്മാരായി ജേക്കബ് അത്തിമറ്റത്തില്‍, സന്തോഷ് ഉപ്പൂട്ടില്‍ എന്നിവര്‍ നിയമിതരായി. തുടര്‍ന്നു നടന്ന പാരിഷ് കൗണ്‍സില്‍ യോഗത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെക്രട്ടറി സിബി മുളയാനിക്കുന്നേല്‍, ചീഫ് ഫിനാന്‍സ് ഓഫിസര്‍ മാത്യു വേലിയാത്ത്, ദേവാലയ ശുശ്രൂഷി സജി പാറാനിക്കല്‍, പിആര്‍ഒ സാജു വട്ടക്കുന്നത്ത് എന്നിവര്‍ ഒരു വര്‍ഷത്തേയ്ക്കു കൂടി തുടരുവാന്‍ തീരുമാനമായി.

കൂടാരയോഗ ലീഡേഴ്‌സ് ആയ തോമസ് മുണ്ടന്താനം, മാത്യു വാഴക്കാലായില്‍, പ്രിന്‍സിലി അറയ്ക്കല്‍, ബിജു അയ്യംകുഴയ്ക്കല്‍, അലക്‌സ് അത്തിമറ്റത്തില്‍, ജെയിന്‍ കൊടിയാനിക്കര, സ്മിത പുല്ലാഴിയില്‍, ജഫീന കാമിച്ചേരില്‍ എന്നിവരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഫിലിപ് വെള്ളാപ്പള്ളിക്കുഴി, ഡിആര്‍ഇ മാത്യു വാലുചിറ, ജിബിന്‍ ചിറയില്‍, ചിന്നമ്മ ചാക്കച്ചേരില്‍, ആന്‍സി വെള്ളാപ്പള്ളികുഴിയില്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പാരീഷ് കൗണ്‍സില്‍.

വാര്‍ത്ത അയച്ചത്: സാജു വട്ടക്കുന്നത്ത്

അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു
കൈക്കാരന്മാര്‍ ജേക്കബ് അത്തിമറ്റത്തില്‍, സന്തോഷ് ഉപ്പൂട്ടില്‍,സെക്രട്ടറി സിബി മുളയാനിക്കുന്നേല്‍, ചീഫ് ഫിനാന്‍സ് ഓഫിസര്‍ മാത്യു വേലിയാത്ത്,ദേവാലയ ശുശ്രൂഷി സജി പാറാനിക്കല്‍, പിആര്‍ഒ സാജു വട്ടക്കുന്നത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക