Image

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന് മോറിസ്റ്റണ്‍

Published on 25 August, 2017
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന് മോറിസ്റ്റണ്‍
 
മോറിസ്റ്റണ്‍: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന് ഞായറാഴ്ച രണ്ടു മുതല്‍ 9 വരെ വിഭവസമൃദ്ധമായ ഓണസദ്യയോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി സ്വാന്‍സി മലയാളികളുടെ ഈറ്റില്ലമായ മോറിസ്റ്റണ്‍ വച്ചു നടത്തപ്പെടുന്നു. മോറിസ്റ്റണിലെ മെമ്മോറിയല്‍ ആന്‍ഡ് കമ്യൂണിറ്റി ഹാളില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സ്വാന്‍സി മലയാളികള്‍ ആഘോഷിക്കുന്നത്.

ചെണ്ടമേളങ്ങളുടേയും താലപ്പൊലിയുടേയും മുത്തുകുടകളുടേയും അകന്പടിയോടു കൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കുന്നതോടൊപ്പം സ്വാന്‍സി മലയാളികളുടെ യുവനിരകളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന തിരുവാതിരകളി, വള്ളംകളി വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍, ഓണപ്പാട്ടുകള്‍, കോമഡി സ്‌കിറ്റ്, കപ്പിള്‍ ഡാന്‍സ്, സിംഫണി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, അത്തപ്പൂവിടില്‍ മത്സരം, പുരുഷ ന്മാരുടേയും വനിതകളുടേയും വടംവലി എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകും.

സ്വാന്‍സിയിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ സുഹൃത്തുക്കളെയും ഓണസദ്യയിലേക്കും തുടര്‍ന്നുള്ള ഓണാഘോഷ പരിപാടികളിലേക്കും വിനയപൂര്‍വം സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സജി സ്‌കറിയ(പ്രസിഡന്റ്) 07533291806
സിറിയക് പി. ജോര്‍ജ്(സെക്രട്ടറി) 0777345438
പയസ് മാത്യു(ട്രഷറര്‍) 07956276896

റിപ്പോര്‍ട്ട്: സിറിയക് ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക