മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ഓണം ഈദ് ആഘോഷം വെള്ളിയാഴ്ച റുവിയിലെ അല്‍ ഫലാജ് ഹോട്ടലിലെ ഗ്രാന്‍ഡ് ഹാളില്‍ വച്ച് നടക്കും.
പ്രശസ്ത അഭിനേത്രി സജിത മഠത്തില്‍ മുഖ്യാതിഥിയായിരിക്കും.
വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പഞ്ചവാദ്യം, ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, നാടോടി നൃത്തങ്ങള്‍, കോല്‍ക്കളി, ദഫ് മുട്ട്, തിരുവാതിരക്കളി, സംഘ നൃത്തം തുടങ്ങി വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെടും.
നാടകരംഗത്തും ചലച്ചിത്രരംഗത്തും പ്രവര്‍ത്തിക്കുന്ന സജിത മഠത്തിലിന് മികച്ച രണ്ടാമത്തെ നടിക്കുള്ള 2012 ലെ കേരള സര്‍ക്കാരിന്റെ പുരസ്കാരം ഷട്ടര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സജിതയ്ക്കു ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു സജിത.
ഓണം – ഈദ് ആഘോഷത്തോടനുബന്ധിച്ച് കേരള വിഭാഗം കഴിഞ്ഞ ജനവരി – ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ യുവജനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതേ വേദിയില്‍ വച്ച് നടക്കും.