Image

അതീവ ഗ്ലാമറസായി അനു ഇമ്മാനുവല്‍, ഫോട്ടോഷൂട്ട്

Published on 28 August, 2017
അതീവ ഗ്ലാമറസായി അനു ഇമ്മാനുവല്‍, ഫോട്ടോഷൂട്ട്
ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്റെ നായികയായി അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവല്‍ പിന്നീട് തെലുങ്ക് ചിത്രങ്ങളിലാണ് ശ്രദ്ധ കൊടുത്തത്. തെലുങ്കിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണിപ്പാേള്‍ അനു. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടിയില്ലാത്ത അനുവിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു പ്രമുഖ മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് താരം അതീവ ഗ്ലാമറസായി എത്തിയത്.

മഞ്ജുനുവായിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്. അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക. വിശാലിന്റെ മിഷ്‌കിന്‍ ചിത്രം തുപ്പറിവാലനിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക