Image

സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗിന്റെ റീജണല്‍ കോണ്‍ഫറന്‍സും നോമ്പുകാല ധ്യാനവും വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 March, 2012
സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗിന്റെ റീജണല്‍ കോണ്‍ഫറന്‍സും നോമ്പുകാല ധ്യാനവും വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍
ന്യൂയോര്‍ക്ക്‌: മലങ്കര അതിഭദ്രാസനത്തിലെ വനിതകളുടെ ഭക്തസംഘടനയായ സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിയ്‌ക്കയുടെ റീജണല്‍ കോണ്‍ഫറന്‍സും, നോമ്പുകാല ധ്യാനവും വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ മാര്‍ച്ച്‌ 10 ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ ഉച്ചയ്‌ക്ക്‌ 2 മണി വരെ നടത്തത്തക്കവണ്ണം ക്രമീകരിച്ചിരിക്കുന്നു.

സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലങ്കര ഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷം വഹിയ്‌ക്കുന്ന സമ്മേളനത്തില്‍ അങ്കമാലി റീജിയന്റെ മെത്രാപ്പോലീത്തായും, ശ്രേഷ്‌ഠ കാതോലിയ്‌ക്കാ ബാവാ കഴിഞ്ഞാല്‍ പിന്നെ മലങ്കര യാക്കോബായ സുറിയാനി സഭയിലെ ഏറ്റവും സീനിയര്‍ മെത്രാപ്പോലീത്തായും ആയ അഭി. ഡോ.എബ്രഹാം മോര്‍ സേവേറിയോസ്‌ മുഖ്യ അതിഥി ആയിരിയ്‌ക്കും. `നിങ്ങളെത്തന്നെ ശുദ്ധീകരിപ്പീന്‍ , യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിയ്‌ക്കും' എന്ന്‌ യോശുവാ യിസ്രായേല്‍ ജനതയോട്‌ പ്രവചിച്ച വേദവചനത്തെ ആസ്‌പദമാക്കി റവ.ഫാ. വര്‍ഗ്ഗീസ്‌ പോള്‍ ധ്യാനയോഗം നയിക്കും. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, കണക്ടികട്ട്‌ എന്നീ അമേരിയ്‌ക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന്‌ വിമന്‍സ്‌ ലീഗ്‌ അംഗങ്ങള്‍ ഈ സമ്മേളനത്തില്‍ സംബന്ധിയ്‌ക്കുവാന്‍ തക്കവണ്ണം പേരുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞിരിയ്‌ക്കുന്നു.

സെന്റ്‌ മേരീസ്‌ ഗായകസംഘത്തിന്റെ ഗാന ശുശ്രൂഷ , സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ , ക്വിസ്‌ കോമ്പറ്റീഷന്‍ തുടങ്ങിയവ പ്രോഗ്രാം ഇനങ്ങളില്‍ ചിലത്‌ മാത്രം. ഏവരെയും ഈ അസുലഭാവസരം പ്രയോജനപ്പെടുത്തുവാന്‍ ഭാരവാഹികള്‍ ദൈവനാമത്തില്‍ ആഹ്വാനം ചെയ്യുന്നു. Conference Venue: St.Mary's JSO Church, 101 Pondfield Road West, Bronxville, NY 10708.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിയ്‌ക്കുക: ഫാ.വര്‍ഗീസ്‌ പോള്‍ (845)3646003/ മിലന്‍ റോയി (845)4968692/ ജിബു വെട്ടിക്കാട്ടില്‍ (201)3012858/ കുഞ്ഞമ്മ ബാബു ജേക്കബ്‌ (845)3593265. ബാബു ജേക്കബ്‌ നടയില്‍ (പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഓഫ്‌ എസ്‌.ഒ.സി നോര്‍ത്ത്‌ അമേരിക്ക) അറിയിച്ചതാണിത്‌.
സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗിന്റെ റീജണല്‍ കോണ്‍ഫറന്‍സും നോമ്പുകാല ധ്യാനവും വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക